പതിനാറുകാരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പല തവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പഴയങ്ങാടി മാട്ടൂര്‍ സ്വദേശി മോന്‍സി റോഷ(24)നെയാണ് പഴയങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27നും അതിന് മുമ്പുള്ള ഏതാനും ദിവസങ്ങളിലുമാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം മനസ്സിലാക്കിയ റോഷന്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ മാനസിക വിഷമത്തിലായ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page