പൂസായി ലക്കുകെട്ട് വീട്ടില്‍ കയറി മോഷണ ശ്രമം; അതിനിടെ എ.സി റൂമില്‍ ഉറങ്ങിപ്പോയി; പിന്നീട് സംഭവിച്ചത്
അമിത ലഹരിയില്‍ മോഷണം നടത്താനിറങ്ങിയ കള്ളനെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കൈയോടെ പിടികൂടി. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച പുലര്‍ച്ചേ ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ ഗാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ലഹരിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണത്തിന് കയറിയ കള്ളന്‍ ലഹരിമൂത്തതോടെ എസി റൂമില്‍ ഉറങ്ങിപ്പോയി.വാരണാസിയില്‍ ജോലി ചെയ്യുന്ന സുനില്‍ പാണ്ഡെയുടേതാണ് ഈ വീട്. വീട് ആളൊഴിഞ്ഞതറിഞ്ഞ് വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്ന് അകത്ത് കയറുകയായിരുന്നു. സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ ഉടന്‍ ഗാസിപൂര്‍ …