പൂസായി ലക്കുകെട്ട് വീട്ടില്‍ കയറി മോഷണ ശ്രമം; അതിനിടെ എ.സി റൂമില്‍ ഉറങ്ങിപ്പോയി; പിന്നീട് സംഭവിച്ചത്

അമിത ലഹരിയില്‍ മോഷണം നടത്താനിറങ്ങിയ കള്ളനെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കൈയോടെ പിടികൂടി. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച പുലര്‍ച്ചേ ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ ഗാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ലഹരിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണത്തിന് കയറിയ കള്ളന്‍ ലഹരിമൂത്തതോടെ എസി റൂമില്‍ ഉറങ്ങിപ്പോയി.
വാരണാസിയില്‍ ജോലി ചെയ്യുന്ന സുനില്‍ പാണ്ഡെയുടേതാണ് ഈ വീട്. വീട് ആളൊഴിഞ്ഞതറിഞ്ഞ് വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്ന് അകത്ത് കയറുകയായിരുന്നു. സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ ഉടന്‍ ഗാസിപൂര്‍ പൊലീസിനെ അറിയിച്ചു.
വീടിന്റെ ഡ്രോയിംഗ് ഏരിയയിലേക്ക് കടന്ന ശേഷം എയര്‍കണ്ടീഷണര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് ഓണാക്കി. പിന്നെ, തറയില്‍ സുഖമായി കിടന്നു, തലയണയില്‍ തലവെച്ച്, താമസിയാതെ ഉറങ്ങി.
പൊലീസ് സ്ഥലത്തെത്തി വീടിന്നകത്ത് കയറിയപ്പോള്‍ എയര്‍കണ്ടീഷണര്‍ ഓണാക്കി സുഖമായി ഉറങ്ങുന്ന ആളെയാണ് കണ്ടത്. വലത് കൈയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് ഗാഢനിദ്രയിലായിരുന്നു.
മോഷ്ടിക്കാനെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ വീടിനുള്ളില്‍ കയറിയതെന്നും എന്നാല്‍ മദ്യലഹരിയിലായ ഇയാള്‍ പിന്നീട് ഉറങ്ങിപ്പോയെന്നും നോര്‍ത്ത് സോണ്‍ ഡിസിപി ആര്‍ വിജയ് ശങ്കര്‍ പറഞ്ഞു.
സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അറസ്റ്റുചെയ്ത ശേഷം പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page