പ്രവേശനോത്സവത്തോടെ സ്കൂൾ പുതുവർഷം; 40 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേക്ക്

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയായി 40 ലക്ഷത്തോളം വിദ്യാർഥികൾ ഇന്ന് സ്കൂളിൽ എത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മധുരം നൽകി വിദ്യാർത്ഥികളെ സ്വീകരിക്കും. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തോക്കാൾ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്.ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ പതിനൊന്ന് ലക്ഷത്തി പത്തൊമ്പതിനായിരത്തി മുന്നൂറ്റി എണ്‍പത് (11,19,380)എയിഡഡ് മേഖലയില്‍ ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തി തൊണ്ണൂറ്റിയൊന്നും (20,30,091) അണ്‍ എയിഡഡ് മേഖലയില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി എണ്‍പത്തി (2,99,082) രണ്ടുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page