കാസർകോട്: കാപ്പാ കേസിൽ അറസ്റ്റിലായി നിയമലംഘനം നടത്തിയ പ്രതി വീണ്ടും അറസ്റ്റിൽ. ഉപ്പള ഹിദായത്ത് നഗർ സ്വദേശി മുഹമ്മദ് ആരിഫ് (31) ആണ് പിടിയിലായത്. ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് കാപ്പ നിയമപ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ 21 മുതൽ ആറ് മാസത്തേക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആരിഫിനെ വിലക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് മീഞ്ച മജുവൈലിലെ ഭഗവതി ടെമ്പിൾ റോഡിലെ വീട്ടിൽ എത്തിയപ്പോഴാണ് മുഹമ്മദ് ആരീഫിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ യുവാവിന്റെ നീക്കങ്ങൾ അറിയുന്നതിനായി പൊലീസ് സൈബർ സെൽ മുഖേന അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് യുവാവിനെ ക്വാർട്ടേഴ്‌സിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.