ഇന്ത്യ ലോകത്തിലെ സുശക്തമായ ജനാധിപത്യരാഷ്ട്രമായി എന്നും നിലനില്‍ക്കും: യഹ്യ തളങ്കര

ദുബൈ: ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ ജനാധിപത്യരാഷ്ട്രമായി എന്നും നിലനില്‍ക്കുമെന്ന് യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര പ്രസ്താവിച്ചു. ഇന്ത്യ സ്വാതന്ത്രമായത് മുതല്‍ പിന്തുടര്‍ന്നു പോന്ന നെഹ്രുവിയന്‍ ആധുനികതയുടെയും മതനിരപേക്ഷതയുടെയും ബഹുസ്വര ദേശീയഭാവനയുടെയും നിരാകരണത്തിലൂടെ ഭാരതത്തിന്റെ അപനിര്‍മ്മാണം സ്വപ്നം കാണുന്ന ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം പ്രചാരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ മുനിസിപ്പല്‍ പഞ്ചായത്ത് മണ്ഡലം ജില്ലാ കമ്മിറ്റികള്‍ ചെയ്യുന്ന പ്രവര്‍ത്തന യോഗം അഭിനന്ദിച്ചു. ദുബായ് കെ എം സി സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, യു എ ഇ കെ എം സി സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ നിസാര്‍ തളങ്കര പ്രസംഗിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോകുന്ന കെ എം സി സി ജില്ലാ കോഡിനേഷന്‍ വൈസ് ചെയര്‍മാന്‍ ഹനീഫ്, മുന്‍ ജില്ലാ മുന്‍ വൈസ് പ്രസിഡന്റ മഹ്‌മൂദ് ഹാജി എന്നിവര്‍ക്ക് യാത്രയപ്പ് നല്‍കി. ദുബായ് കെ എം സി സി നേതാക്കളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി,അഫ്സല്‍ മെട്ടമ്മല്‍, ഹനീഫ് മരബെയില്‍, മഹ്‌മൂദ് ഹാജി പൈവളിഗെ ,എം എസ് എഫ്ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് , സി എച് നൂറുദീന്‍, ഫൈസല്‍ മൊഹ്സിന്‍, ഹനീഫ്ബാവ, ബഷീര്‍ പാറപ്പള്ളി, മൊയ്തീന്‍ അബ്ബാ ഹൊസങ്കടി, ആസിഫ് ഹൊസങ്കടി, സുബൈര്‍ അബ്ദുല്ല, സുബൈര്‍ കുബണൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, റഫീഖ് കാടങ്കോട്, സിദ്ദീഖ് ചൗക്കി മണ്ഡലം ഭാരവാഹികളായ എ ജി എ റഹ്‌മാന്‍, ഖാലിദ് പാലക്കി, റഫീഖ് മാങ്ങാട്, ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരികെ, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഹസ്‌കര്‍ ചൂരി, ഹനീഫ് കട്ടക്കാല്‍, അഷ്റഫ് ബച്ചന്‍, റഷീദ് പടന്ന, മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page