കഞ്ചാവുമായി ബൈക്കില്‍ കറക്കം; പടന്നയില്‍ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  കാസര്‍കോട്: കഞ്ചാവ് വില്‍പ്പനക്കായി ബൈക്കില്‍ കറക്കം. രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ ചന്തേര പൊലീസ് പിടികൂടി. പടന്ന ആലക്കാല്‍ ഹൗസില്‍ റാത്തിക്ക് (52), പടന്ന തെക്കേ പുറത്തെ സുഹറാ മന്‍സിലില്‍ നൂറ് മുഹമ്മദ് (42) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ പടന്ന ബാങ്ക് ജംഗ്ഷനില്‍ വച്ചാണ് സംഘത്തെ പൊലീസ് കണ്ടത്. എസ്‌ഐ കെപി സതീശനും സംഘവും പെട്രോളിങ് നടത്തുന്നതിനിടയില്‍ സംശയകരമായി കാണപ്പെട്ട ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ടാങ്കില്‍ സൂക്ഷിച്ച നിലയില്‍ 1.995 കിലോ …

രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തടഞ്ഞു വച്ചു സംഘം പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

  പുത്തൂര്‍: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്ന യുവാവിനെ സംഘം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത ഉപ്പിനങ്ങാടി പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ബെല്‍ത്തങ്ങാടി, ഉറുവാളുവിലെ ഷംസു എന്ന ഷംസുദ്ദീ(38)നെയാണ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലെ മറ്റുള്ളവരെ തെരയുന്നു. കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടിയിലാണ് സംഭവം. പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്രമത്തിനു ഇരയായത്. രാത്രി ബൈക്കുമായി ബെല്‍ത്തങ്ങാടിയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. വീട്ടില്‍ നിന്നു അല്‍പം അകലെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. പെണ്‍സുഹൃത്തിന്റെ …

സി.എല്‍ മൊയ്തീന്‍ കുഞ്ഞി ഉമരി അന്തരിച്ചു

  കാസര്‍കോട്: അറബിക് അധ്യാപകനും പണ്ഡിതനുമായ സി.എല്‍ മൊയ്തീന്‍ കുഞ്ഞി ഉമരി (78) അന്തരിച്ചു. ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജി.എച്ച്.എസ് ചന്ദ്രഗിരി, ജി.എച്ച്.എസ് കാസര്‍കോട്, ജി.എച്ച്.എസ് ചെമ്മനാട് തുടങ്ങി നിരവധി സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. ആലിയ അറബിക് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം ജാമിഅ ദാറുസ്സലാം ഉമറാബാദില്‍ നിന്നും ഉപരി പഠനം. കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ്, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍, ചെമ്മനാട് ജമാഅത്ത് കമ്മറ്റി അംഗം, ലേസ്യത്ത് മഹല്‍ കമ്മറ്റി …

പൊക്കിള്‍ക്കൊടി മുറിക്കാത്ത ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; തെരുവു നായക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെട്ടത് ഭാഗ്യത്തിന്

  പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തരകര്‍ണ്ണാടക, കാര്‍വാര്‍, വിജയനഗറിലാണ് സംഭവം. നിരവധി ചെറിയ വീടുകള്‍ ഉള്ള സ്ഥലത്താണ് ഒരു ദിവസം പോലുമാകാത്ത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പരിസരവാസികള്‍ ഉണര്‍ന്നത്. ഏതെങ്കിലും വീട്ടില്‍ നിന്നാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കരച്ചില്‍ തുടര്‍ന്നതു ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളില്‍ ചിലര്‍ പരിശോധിച്ചപ്പോഴാണ് വഴിയരുകില്‍ നിലത്ത് കിടത്തിയ നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി …

ചെന്നൈയിൽ തൊഴിൽ തേടിയെത്തിയ മലയാളി യുവാവും സുഹൃത്തായ യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ചെന്നൈ: മലയാളി യുവാവിനെയും സുഹൃത്തായ യുവതിയെയും ചെന്നൈയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്. ജോലി തേടിയാണ് ഇരുവരും ചെന്നൈയിൽ എത്തിയത്. ചെവ്വാഴ്ച രാത്രി ​ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇവരെ സ്വീകരിക്കാൻ മുഹമ്മദ് റഫീഖ് എന്ന സുഹൃത്തും എത്തിയിരുന്നു. മൂന്നുപേരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനേയും ഐശ്വര്യയേയും ട്രെയിൻ ഇടിക്കുകയായിരുന്നു. …

ഓൺലൈൻ തട്ടിപ്പ്; വാട്സ്ആപ്പ് വഴി ഓൺലൈൻ ട്രേഡിങ്ങ് ആണെന്ന് പറഞ്ഞു കാസർകോട് സ്വദേശിനിയുടെ 41 ലക്ഷം തട്ടിയ ആളെ സൈബർ പൊലീസ് പിടികൂടി 

  കാസർകോട്: വാട്സ്ആപ്പ് വഴി ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ സ്ത്രീയെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി സൈബർ പൊലീസിന്റെ പിടിയിലായി. മലപ്പുറം മേലാറ്റൂർ സ്വദേശി കെ ജാഫറി(49)നെയാണ് കാസർകോട് സൈബർ പൊലീസ് മേലാറ്റൂരിൽ എത്തി അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയിൽ നിന്നാണ് ഓൺലൈൻ വ്യാപാരം നടത്തി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തത്. തുടക്കത്തിൽ ചെറിയ തുക നൽകി വിശ്വാസ്യത നേടിയെടുത്തിരുന്നു. പിന്നീട് പണവുമായി അപ്രത്യക്ഷമാവുകയായിരുന്നു എന്നാണ് സ്ത്രീയുടെ …

അഞ്ചാം ദിവസവും റിയാസിനെ കണ്ടെത്താനായില്ല; തിരച്ചിലിനായി നേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കീഴൂരിൽ എത്തും

  കാസർകോട്: കീഴൂർ ഹാർബറിന് സമീപം മീൻപിടുത്തത്തിനിടെ കാണാതായ റിയാസിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. തിരച്ചിലിനായി ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീമിന്റെ സഹായം തേടി. കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പും തിരിച്ചു തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ്പും തിരച്ചിൽ നടത്തും. നേവിയുടെ സ്കൂബ ഡൈവിംഗ് ടീം വ്യാഴാഴ്ച രാവിലെ കാസർകോട് എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ ചൂണ്ടയിടുന്നതിനിടെ കാണാതായത്. തുടർന്ന് …

ഒരു ചെവി ഇല്ല, ജനനേന്ദ്രിയം തകര്‍ന്നു, രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

  ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ പ്രതികള്‍ക്കെതിരേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ ദര്‍ശന്‍, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ആണ് ബംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിര്‍ണായകമായ പല തെളിവുകള്‍ കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. …

പെണ്ണു കിട്ടിയില്ലെങ്കില്‍ ഇതാണോ പോംവഴി? ;യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടാത്തതില്‍ മനം നൊന്ത് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ഷിമോഗ, തീര്‍ത്ഥഹള്ളിയിലെ ജയദീപ് (24) ആണ് മരിച്ചത്. ഏതാനും ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം തുംഗഭദ്രാ നദിയില്‍ കണ്ടെത്തിയത്. കാണാതാകുന്നതിനു മുമ്പ് ജയദീപ് എഴുതി വച്ചതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി വച്ചിരുന്നു. ”കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടുന്നില്ലെന്നും ഓണ്‍ലൈന്‍ ഗെയിം കളിച്ചു സാമ്പത്തിക ബാധ്യത ഉണ്ടായതായും”ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ”തന്റെ ബൈക്ക് വില്‍പ്പന നടത്തി …

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  കാസര്‍കോട്: മുഖ്യമന്ത്രി, എഡിജിപി എന്നിവര്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പതിനൊന്നരയോടെ വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുദ്രവാക്യം വിളിച്ച് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാരിക്കേഡ് തള്ളി നീക്കാന്‍ …

ചൂണ്ടയിടാന്‍ പോയ റിയാസ് എവിടെ? മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ തെരച്ചില്‍ തുടങ്ങി

  കാസര്‍കോട്: ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ ചെമ്മനാട്, കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസി(36)നെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ കീഴൂരിലെത്തി. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അദ്ദേഹം കീഴൂരില്‍ എത്തിയത്. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മല്‍പെ തെരച്ചിലിനായി എത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കീഴൂര്‍, ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയതായിരുന്നു റിയാസ്. പിന്നീട് കാണാതായി. നാലു ദിവസം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് മുങ്ങല്‍ വിദഗ്ധന്റെ സഹായം തേടിയത്. …

തമിഴ് സിനിമയില്‍ നടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായര്‍

  ചെന്നൈ: തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായര്‍. നടിമാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ മലയാളത്തിലേക്കാള്‍ തമിഴില്‍ കൂടുതലാണ്. ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ എല്ലാ നടിമാര്‍ക്കും ഭയമാണ്. ഇതൊക്കെ പുറത്തുപറഞ്ഞാല്‍ അവസരം വരില്ല. തമിഴിലെ സിനിമ അസോസിയേഷനോട് പരാതി പറഞ്ഞാലും കാര്യമില്ല. മുമ്പ് താന്‍ ശ്രമിച്ചതോടെ അവസരങ്ങള്‍ നഷ്ടമായെന്നും രേഖാ നായര്‍ പറഞ്ഞു. സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ഇല്ലാത്തതിനാല്‍ ചിലര്‍ സിനിമ …

പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയില്‍ അല്ല; സത്യസന്ധമായ അന്വേഷണം വേണമെന്ന് അന്‍വര്‍, ശശിക്കെതിരായ ആരോപണം സിപിഎം അന്വേഷിക്കും, ഭയമില്ലെന്ന് പി.ശശി

  തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് സ്വന്തം നിലയ്ക്കല്ലെന്നു പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ആരോപണങ്ങള്‍ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പോരാട്ടം തുടങ്ങിയിട്ടേയുള്ളു. താന്‍ ആര്‍ക്കും കീഴടങ്ങിയിട്ടില്ല. ദൈവത്തിനും പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങുകയുള്ളു-അന്‍വര്‍ വ്യക്തമാക്കി. പരാതികളില്‍ തനിക്ക് ഒരു ഉറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.ഡി.ജി.പിയെ മാറ്റേണ്ടത് താനല്ല. അദ്ദേഹം …

വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

  മലപ്പുറം: മലപ്പുറം, പെരുമ്പടപ്പില്‍, പുറങ്ങലില്‍ വീടിനു തീ പിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പുറങ്ങില്‍പള്ളിപ്പടി തൂക്കുപാലത്തിനു സമീപത്തു താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഇയാളുടെ ഭാര്യ റീന എന്നിവരാണ് മരണപ്പെട്ടത്. സരസ്വതിയുടെ മറ്റു രണ്ടു മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടിനകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നുണ്ടായ കൂട്ടആത്മഹത്യയാണെന്നു സംശയിക്കുന്നു. …

വാടകയ്ക്ക് ഓടിച്ച റിക്ഷ ഉടമ വിറ്റതില്‍ മനംനൊന്തു; യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

  പാലക്കാട്: വാടകയ്ക്ക് ഓടിച്ചു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന റിക്ഷ ഉടമ വിറ്റതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്. നിഷാദ് അറിയാതെയാണ് ഉടമ ഓട്ടോ മറ്റൊരാള്‍ക്ക് വില്‍പന നടത്തിയത്. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലം മീറ്റ്‌നയില്‍ വച്ച് നിഷാദിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിഷാദിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പറയുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് …

കുമ്പള, ചേടിമൂലയിലെ പി. മുഹമ്മദ് അന്തരിച്ചു

  കാസര്‍കോട്: കുമ്പള, ചേടിമൂലയിലെ പി. മുഹമ്മദ് (67) അന്തരിച്ചു. സുല്‍ത്താന്‍ ജ്വല്ലറി ഉടമ അബ്ദുല്‍ റൗഫിന്റെ സഹോദരീ ഭര്‍ത്താവാണ്. ഭാര്യ: റംലാബി. മക്കള്‍: അബ്ദുല്‍ റിയാസ് (ഡയറക്ടര്‍, സുല്‍ത്താന്‍ ഗോള്‍ഡ് ബംഗ്‌ളൂരു), ആയിഷത്ത് റുബ. മരുമകള്‍: ഷൗഹാന. സഹോദരങ്ങള്‍: ഹമീദ്, ആയിഷ, മുംതാസ്. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.

കള്ളനെ കണ്ടെത്താന്‍ ക്യാമറകള്‍ വച്ചു; ചായ്യോത്ത് സ്‌കൂളില്‍ രണ്ടാമതും സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ മോഷണം പോയി

  കാസര്‍കോട്: നീലേശ്വരം ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാമതും സ്ഥാപിച്ച മൂന്നു സിസിടിവി ക്യാമറകള്‍ മോഷണം പോയി. ചൊവ്വാഴ്ച രാവിലെയാണ് മോഷണം പോയത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ഓഫീസിന് മുന്നിലും സ്ഥാപിച്ച മൂന്നു ക്യാമറകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞമാസം 23നും ക്യാമറകള്‍ മോഷണം പോയിരുന്നു. തുടര്‍ന്നാണ് വീണ്ടും മൂന്നു ക്യാമറകള്‍ സ്ഥാപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുനില്‍ മാഷിന്റെ സൈക്കിള്‍ യാത്ര; പ്രകൃതിയുടെ ഹൃദയം തൊട്ട്

സെപ്തംബര്‍ 5 ദേശീയ അധ്യാപകദിനം സുനില്‍ മാഷിന്റെ സൈക്കിള്‍ യാത്ര; പ്രകൃതിയുടെ ഹൃദയം തൊട്ട് യന്ത്രയുഗത്തിലും പ്രകൃതിയെ മലിനമാക്കില്ല എന്ന ആഗ്രഹത്തോടെയും മനോഭാവത്തോടെയും 34 വര്‍ഷക്കാലമായി സൈക്കിളില്‍ യാത്ര ചെയ്ത് സമൂഹത്തില്‍ ശ്രദ്ധേയമാവുകയാണ് കെ.എന്‍. സുനില്‍കുമാര്‍. കാസര്‍കോട് ഗവ. യു.പി.സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ്. സുനില്‍ മാഷിന്റെ അധ്യാപന ജീവിതത്തില്‍ സൈക്കിളിനെ വേര്‍തിരിച്ചു നിര്‍ത്താനാവില്ല. രണ്ടും പരസ്പര പൂരകങ്ങളാണ്. 1990ല്‍ കേരള ഹിന്ദി പ്രചാര സഭയുടെ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ പ്രിന്‍സിപ്പാളായിരുന്ന സമയം മുതലാണ് സൈക്കിള്‍ യാത്ര …