കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടാത്തതില്‍ മനം നൊന്ത് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ഷിമോഗ, തീര്‍ത്ഥഹള്ളിയിലെ ജയദീപ് (24) ആണ് മരിച്ചത്. ഏതാനും ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം തുംഗഭദ്രാ നദിയില്‍ കണ്ടെത്തിയത്. കാണാതാകുന്നതിനു മുമ്പ് ജയദീപ് എഴുതി വച്ചതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി വച്ചിരുന്നു. ”കല്യാണം കഴിക്കാന്‍ പെണ്ണു കിട്ടുന്നില്ലെന്നും ഓണ്‍ലൈന്‍ ഗെയിം കളിച്ചു സാമ്പത്തിക ബാധ്യത ഉണ്ടായതായും”ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ”തന്റെ ബൈക്ക് വില്‍പ്പന നടത്തി സാമ്പത്തിക ബാധ്യത തീര്‍ക്കണമെന്നും” ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായും അധികൃതര്‍ പറഞ്ഞു.