വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

 

മലപ്പുറം: മലപ്പുറം, പെരുമ്പടപ്പില്‍, പുറങ്ങലില്‍ വീടിനു തീ പിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു.
പുറങ്ങില്‍പള്ളിപ്പടി തൂക്കുപാലത്തിനു സമീപത്തു താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഇയാളുടെ ഭാര്യ റീന എന്നിവരാണ് മരണപ്പെട്ടത്. സരസ്വതിയുടെ മറ്റു രണ്ടു മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടിനകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നുണ്ടായ കൂട്ടആത്മഹത്യയാണെന്നു സംശയിക്കുന്നു. തീപിടിത്തം ഉണ്ടായ വീട്ടിനകത്തു നിന്നു പെട്രോള്‍ നിറച്ച കുപ്പികള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page