വാടകയ്ക്ക് ഓടിച്ച റിക്ഷ ഉടമ വിറ്റതില്‍ മനംനൊന്തു; യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

 

പാലക്കാട്: വാടകയ്ക്ക് ഓടിച്ചു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന റിക്ഷ ഉടമ വിറ്റതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്. നിഷാദ് അറിയാതെയാണ് ഉടമ ഓട്ടോ മറ്റൊരാള്‍ക്ക് വില്‍പന നടത്തിയത്. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലം മീറ്റ്‌നയില്‍ വച്ച് നിഷാദിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിഷാദിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പറയുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page