ചെന്നിക്കര സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: നുള്ളിപ്പാടി, ചെന്നിക്കര സ്വദേശിയെ കാസര്‍കോട്, പള്ളത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ സുബ്രഹ്‌മണ്യന്‍-സരസ്വതി ദമ്പതികളുടെ മകന്‍ പി. സുരേഷ് (62)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് കേസെടുത്തുഭാര്യ: പ്രീത. മക്കള്‍: അബി, അനുശ്രീ. സഹോദരങ്ങള്‍: മോഹനന്‍, മാലതി, പരേതനായ ഗോപിനാഥ്, പ്രകാശ്.

ബുര്‍ഖയിട്ട് ജ്വല്ലറിയില്‍ എത്തിയ യുവതി കൈചെയിന്‍ അടിച്ചുമാറ്റി; യുവതിയുടെ ദൃശ്യം സി.സി.ടി.വി.യില്‍

കാസര്‍കോട്: ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ഒരു പവന്‍ തൂക്കമുള്ള കൈചെയിനുമായി കടന്നു കളഞ്ഞു. കുമ്പളയിലെ രാജധാനി ജ്വല്ലറിയില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.ബുര്‍ഖയിട്ടെത്തിയ യുവതി ജ്വല്ലറിയിലെത്തുകയും ആഭരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരത്തെ പരിശോധനക്കു ശേഷം ക്യാഷ്‌കൗണ്ടറിലെത്തിയ യുവതി, ആവശ്യമുള്ള ആഭരണങ്ങള്‍ നോക്കി വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം വരാമെന്നും പറഞ്ഞാണ് സ്ഥലം വിട്ടത്.രാത്രി ജ്വല്ലറി അടയ്ക്കുന്നതിനു മുമ്പ് ആഭരണങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണ് കൈചെയിന്‍ നഷ്ടപ്പെട്ട കാര്യം വ്യക്തമായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ബുര്‍ഖയിട്ടെത്തിയ …

തിമിരി ബാങ്കില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ എത്തിയ സംഘം ചീമേനി, കൊടക്കാട് ബാങ്കുകളിലും തട്ടിപ്പ് നടത്തി, തട്ടിയത് ആറു ലക്ഷത്തോളം രൂപ

കാസര്‍കോട്: തിമിരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച് അറസ്റ്റിലായ യുവാക്കള്‍ ചീമേനി സഹകരണ ബാങ്കിലും കൊടക്കാട് സഹകരണ ബാങ്കിലും മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി പണം തട്ടി. സംഭവത്തില്‍ ചീമേനി പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചീമേനി, പെട്ടിക്കുണ്ട് സ്വദേശി രാജേഷ് (38), കാക്കടവിലെ അഷ്‌റഫ് (40) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി നാലുലക്ഷത്തോളം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചുവെന്നതിനാണ് കേസ്. ഇരുവരും ശനിയാഴ്ച തിമിരി സഹകരണ …

ടൈല്‍സ് മേസ്ത്രി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ടൈല്‍സ് മേസ്ത്രി ഹൃദയാഘാതം മൂലം മരിച്ചു. പെര്‍വാഡ്, മാളിയങ്കരയിലെ കൊഗ്ഗുവിന്റെ മകന്‍ നാകേഷ് (41) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് എഴുന്നേറ്റ ഉടന്‍ നാഗേഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: നാരായണി. ഭാര്യ: സുപ്രിയ. ഏകമകന്‍: തൃദേവ്. സഹോദരി: ശൈലജ.

നടന്‍ സിദ്ദീഖിന് തിരിച്ചടി; ബലാത്സംഗ കേസില്‍ നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, അറസ്റ്റിന് സാധ്യത

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ജസ്റ്റിസ് ഡി.എസ്.ഡയസ് ആണ് തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസില്‍ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വരുമെന്നാണ് വിവരം. കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് …

മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; റെയില്‍വേ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ചു; സംഭവം തമിഴ് നാട്ടിലെ തേനിയില്‍

തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിക്ക് സമീപം നഴ്സിങ് വിദ്യാര്‍ഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്. തട്ടിക്കൊണ്ടുപോയവര്‍ പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇറക്കിവിടുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു കുട്ടിയെ റെയില്‍വേ സ്റ്റേഷന് സമീപം ഇറക്കിവിട്ടത്. വിദ്യാര്‍ഥിനി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ ഡിണ്ടിഗല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

മാതാവിനെ കൊലപ്പെടുത്തുകയും രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൗമാരക്കാരിക്ക് ജീവപര്യന്തം തടവ്

പിപി ചെറിയാന്‍ മിസിസിപ്പി: മാതാവിനെ കൊലപ്പെടുത്തുകയും രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത 15 കാരിയെ കോടതി പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മിസിസിപ്പി സ്വദേശിനി കാര്‍ലി മാഡിസണ്‍ ഗ്രെഗിനെയാണ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ നിരീക്ഷണ വീഡിയോ ജൂറിമാരെ കാണിച്ചതിനെ തുടര്‍ന്നാണ് കാര്‍ലി മാഡിസണ്‍ ഗ്രെഗ് ശിക്ഷിക്കപ്പെട്ടത്. വിധി കേട്ട് ഗ്രെഗ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.കാര്‍ലി ഗ്രെഗ് ചെയ്തത് തെറ്റാണെന്നും ചില സമയങ്ങളില്‍ തിന്മ കൗമാരക്കാരില്‍ പ്രകടമാകാറുണ്ടെന്നതു വസ്തുതയാണെന്നും റാങ്കിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ബബ്ബ ബ്രാംലെറ്റ് പറഞ്ഞു. നിരീക്ഷണ വീഡിയോ …

മലയോരത്തെ ആധാരം എഴുത്തുകാരന്‍ ബളാലിലെ മേലത്ത് മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: മലയോരത്തെ ആധാരം എഴുത്തുകാരനായ ബളാലിലെ മേലത്ത് മോഹനന്‍ നമ്പ്യാര്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മലയോര മേഖലയില്‍ ആദ്യകാലത്ത് സര്‍വീസ് നടത്തിയിരുന്ന ദേവീദാസ് ബസിന്റെ ഉടമയായിരുന്നു. സംസ്‌കാരം ഉച്ചയോടെ പരപ്പ ഇടത്തോടെ വീട്ടുവളപ്പില്‍. ഭാര്യ: ലീല മോഹനന്‍. മക്കള്‍: രൂപേഷ്, സനോജ്, മധുസൂദനന്‍, ശ്രീരഞ്ജിനി. മരുമകള്‍: അഞ്ജിമ. സഹോദരങ്ങള്‍: മേലത്ത് കല്യാണിയമ്മ, പരേതനായ മേലത്ത് കേളു നമ്പ്യാര്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍, മേലത്ത് നാരായണി.

തോട്ടില്‍ തുണി അലക്കുന്നതിനിടയില്‍ യുവതിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടി;ബൈക്കിലെത്തിയ യുവാവിനെ തെരയുന്നു

കാസര്‍കോട്: തോട്ടില്‍ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടി. വെള്ളരിക്കുണ്ട്, മാലോം, കാര്യോട്ട്ച്ചാലിലെ ജോസിന്റെ ഭാര്യ മഞ്ജു ജോസി(34)ന്റെ കഴുത്തില്‍ നിന്നാണ് ഒരു പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചോടിയത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തിങ്കളാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയതെന്നു സംശയിക്കുന്നു. ഇയാളെ കണ്ടെത്തുന്നതിനു സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.

ഐഎന്‍എല്‍ നേതാവ് പടന്നക്കാട് സ്വദേശി പി.സി ഇസ്മായില്‍ അന്തരിച്ചു

കാസര്‍കോട്: ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സില്‍ മുന്‍ അംഗം പടന്നക്കാട്ടെ പി.സി. ഇസ്മായില്‍ (72) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പടന്നക്കാട് മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡന്റായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പടന്നക്കാട്ടെ സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു. ഏറെക്കാലം അല്‍ ഐനില്‍ വ്യാപാരി ആയിരുന്നു. പരേതരായ ബോംബെ അബ്ദുല്ലയുടെയും ഖദീജ പൊയ്ക്കരയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍ സത്താര്‍, നൂര്‍ജഹാന്‍, മുംതാസ്, നുസ്രത് ഫൈറൂസ. മരുക്കള്‍: ഹനീഫ കുണിയ, അസൈനാര്‍ …

എല്ലാ മാസവും വ്രതമെടുത്തു ശബരിമലയിൽ എത്തും; ഭക്തികൊണ്ടല്ല, ലക്ഷ്യം കാണിക്ക വഞ്ചി മോഷണം; പ്രതിയെ വിദഗ്ദ്ധമായി കുടുക്കി പമ്പ പൊലീസ്

ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി ജില്ലയിൽ, കീലസുരണ്ട എന്ന സ്ഥലത്ത് താമസിക്കുന്ന മുരുകന്റെ മകൻ സുരേഷ്(32) ആണ് അറസ്റ്റിലായത്. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്പ പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത്. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ ഓഗസ്റ്റ് ഇരുപതിന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാൾ പണം മോഷ്ടിച്ച് …

സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പീഡനക്കേസിൽ പ്രതിയായ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഹോട്ടലിൽ താമസം. സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് മുറിയെടുത്തത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രണ്ടുദിവസം മുമ്പാണ് പോയത്. മുറി തുറക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് നാലോടെ ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ സെൻട്രൽ പൊലീസ് …

വാടകയ്ക്ക് എടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു, രണ്ടു പേർ മരിച്ചു

കോട്ടയം: കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാൺ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 3ൽ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസിൽ ജയിംസ് ജോർജ് (48), മഹാരാഷ്ട്ര ബദ്ലാപുർ ശിവാജി ചൗക്കിൽ രാജേന്ദ്ര സർജെയുടെ മകൾ ശൈലി രാജേന്ദ്ര സർജെ (27) എന്നിവരാണു മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കൊച്ചിയിൽ നിന്നു വാടകയ്ക്കെടുത്ത കെഎൽ 07 സികെ 1239 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൈപ്പുഴമുട്ടിൽ …

മലപ്പുറത്തെ എംപോക്സ് കേസ് അപകടകാരി; അതിവേഗം വ്യാപിക്കും; ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തിൽ

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗം. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്.ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആണ്. ഇതിന്റെ മറ്റൊരു വകഭേദം ആണ് എംപോക്‌സ് വണ്‍ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഇന്ത്യയിലെ …

‘ശബ്ദത്തോടെ വലിയ പൊട്ടിത്തെറി’; ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു

കൊച്ചി: ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. എറണാകുളം മന്നത്താണ് സംഭവം. മുന്‍ കൗണ്‍സിലര്‍ സ്വപ്ന എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്തതിനുശേഷം ചാര്‍ജിങ് ഗണ്‍ തിരികെ വയ്ക്കുമ്പോഴായിരുന്നു അപകടം. വലിയ പൊട്ടിത്തെറിയും ശബ്ദവും വെളിച്ചവുമുണ്ടായെന്നും അവര്‍ പറഞ്ഞു.കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനില്‍ ആയിരുന്നു സംഭവമെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നും സ്വപ്ന പറഞ്ഞു. കാറില്‍ നിന്ന് ഗണ്‍ എടുത്തശേഷം തിരിച്ച് ചാര്‍ജിങ് സ്റ്റേഷനിലേ സോക്കറ്റില്‍ വെക്കുന്നതിനിടെയാണ് …

അന്ത്യയാത്രയില്‍ പ്രതിഷേധം, ബലപ്രയോഗം, നാടകീയ രംഗം

കൊച്ചി: സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന എംഎം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ പ്രതിഷേധവും, ബലപ്രയോഗവും നാടകീയ രംഗങ്ങളും പ്രകടമായി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന എറണാകുളം ടൗണ്‍ഹാളില്‍ നിന്ന് കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള നീക്കത്തിനിടയിലാണ് സംഘര്‍ഷം ഉടലെടുത്തത്. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ കെട്ടിപ്പിടിച്ചു നിന്ന മകള്‍ ആശയെ പൊലീസിന്റെ നേതൃത്വത്തില്‍ പാര്‍ടിപ്രവര്‍ത്തരും മറ്റും പിടിച്ചുമാറ്റി. മൃതദേഹം പൊലീസ് സഹായത്താല്‍ എടുത്തുമാറ്റുകയായിരുന്നു. ഇതിനിടയില്‍ ആശ തളര്‍ന്ന് വീണതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. സിപിഎമ്മിന്റെയും സിഐടിയുടെയും ഇടതുമുന്നണിയുടെയും നേതാവായ ലോറന്‍സിന്റെ …

ആശാ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു; എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറന്‍സിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കല്‍ കോളേജിന് കൈമാറും.കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നു ആശയുടെ പറയുന്നു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ …

മൊഗ്രാല്‍ ടൗണില്‍ സര്‍വീസ് ബസുകള്‍ അടിപ്പാതയ്ക്ക് സമീപം നിര്‍ത്തിയിടുന്നു; ഗതാഗത തടസം ദുസഹമാണെന്ന് പരാതി

കാസര്‍കോട്: മൊഗ്രാല്‍ ടൗണില്‍ ഗാതാഗത തടസം അതിരൂക്ഷമാണെന്ന് പരാതി. സര്‍വീസ് ബസുകള്‍ അടിപ്പാതയ്ക്ക് സമാനമായി നിര്‍ത്തിയിടുന്നതാണ് ഗതാഗത തടസം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 2500 ലധികം കുട്ടികള്‍ പഠിക്കുന്ന മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും അടിപ്പാത വഴിയാണ് സ്‌കൂളിലെത്തുന്നത്. ഇവിടെ നിരന്തമുണ്ടാകുന്ന ട്രാഫിക് ജാം അപകട ഭീഷണി രൂക്ഷമാക്കുന്നു. ട്രാഫിക് പൊലീസ് സംവിധാനവും സിഗ്നലും ഈ സ്ഥലത്ത് സ്ഥാപിക്കണമെന്ന് പഞ്ചായത്തംഗം റിയാസും ദേശീയ വേദിയും പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു.