കാസര്‍കോട്: ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സില്‍ മുന്‍ അംഗം പടന്നക്കാട്ടെ പി.സി. ഇസ്മായില്‍ (72) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പടന്നക്കാട് മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡന്റായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പടന്നക്കാട്ടെ സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു. ഏറെക്കാലം അല്‍ ഐനില്‍ വ്യാപാരി ആയിരുന്നു. പരേതരായ ബോംബെ അബ്ദുല്ലയുടെയും ഖദീജ പൊയ്ക്കരയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍ സത്താര്‍, നൂര്‍ജഹാന്‍, മുംതാസ്, നുസ്രത് ഫൈറൂസ. മരുക്കള്‍: ഹനീഫ കുണിയ, അസൈനാര്‍ അരയി, മൂസ പൂച്ചക്കാട്, നൗഫല്‍ മാണിക്കോത്ത്, അന്‍സാറാ പള്ളിക്കര. സഹോദരങ്ങള്‍:
പി. സി. ഇസ്ഹാഖ്(ഹോസ്ദുര്‍ഗ് ഹൗസിങ് ബോര്‍ഡ് ഡയറക്ടര്‍), ബഷീര്‍, മറിയം, ഹഫ്സത്, പരേതയായ ഹാജറ.