കാസര്‍കോട്: തോട്ടില്‍ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടി. വെള്ളരിക്കുണ്ട്, മാലോം, കാര്യോട്ട്ച്ചാലിലെ ജോസിന്റെ ഭാര്യ മഞ്ജു ജോസി(34)ന്റെ കഴുത്തില്‍ നിന്നാണ് ഒരു പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചോടിയത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയതെന്നു സംശയിക്കുന്നു. ഇയാളെ കണ്ടെത്തുന്നതിനു സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.