കൊച്ചി: ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. എറണാകുളം മന്നത്താണ് സംഭവം. മുന്‍ കൗണ്‍സിലര്‍ സ്വപ്ന എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്തതിനുശേഷം ചാര്‍ജിങ് ഗണ്‍ തിരികെ വയ്ക്കുമ്പോഴായിരുന്നു അപകടം. വലിയ പൊട്ടിത്തെറിയും ശബ്ദവും വെളിച്ചവുമുണ്ടായെന്നും അവര്‍ പറഞ്ഞു.കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനില്‍ ആയിരുന്നു സംഭവമെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നും സ്വപ്ന പറഞ്ഞു. കാറില്‍ നിന്ന് ഗണ്‍ എടുത്തശേഷം തിരിച്ച് ചാര്‍ജിങ് സ്റ്റേഷനിലേ സോക്കറ്റില്‍ വെക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗണ്‍ തിരിച്ചുവെക്കുന്നതിനിടെ വലിയ ശബ്ദവും പ്രകാശവും ഉണ്ടായി. ഉടനെ തന്നെ ഷോക്കേറ്റ് താന്‍ തെറിച്ച് വീഴുകയായിരുന്നു.
സംഭവത്തില്‍ വീട്ടമ്മ പറവൂര്‍ പൊലീസില്‍ പരാതി നല്‍കി.