കാസര്‍കോട്: മലയോരത്തെ ആധാരം എഴുത്തുകാരനായ ബളാലിലെ മേലത്ത് മോഹനന്‍ നമ്പ്യാര്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മലയോര മേഖലയില്‍ ആദ്യകാലത്ത് സര്‍വീസ് നടത്തിയിരുന്ന ദേവീദാസ് ബസിന്റെ ഉടമയായിരുന്നു. സംസ്‌കാരം ഉച്ചയോടെ പരപ്പ ഇടത്തോടെ വീട്ടുവളപ്പില്‍. ഭാര്യ: ലീല മോഹനന്‍. മക്കള്‍: രൂപേഷ്, സനോജ്, മധുസൂദനന്‍, ശ്രീരഞ്ജിനി. മരുമകള്‍: അഞ്ജിമ. സഹോദരങ്ങള്‍: മേലത്ത് കല്യാണിയമ്മ, പരേതനായ മേലത്ത് കേളു നമ്പ്യാര്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍, മേലത്ത് നാരായണി.