കാസര്‍കോട്: ദേശീയപാതയിലെ കാര്യങ്കോട് പാലത്തില്‍ ഇന്നോവ കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി.
ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇരു കാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഉണ്ടായെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.