കാസര്‍കോട്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരിയെ ഷൊര്‍ണൂരില്‍ റെയില്‍വെ പൊലീസ് പിടികൂടി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 17കാരിയാണ് പിടിയിലായത്. വിവരമറിഞ്ഞ് ചീമേനി പൊലീസ് ഷൊര്‍ണൂരിലേക്കു പോയിട്ടുണ്ട്. പാലക്കാട്ട് സ്വദേശിയായ കാമുകനെ തേടി കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കൈമാറിയ വിവരത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടി ഷൊര്‍ണൂരില്‍ പിടിയിലായത്.