–പി പി ചെറിയാന്‍
ബോണ്‍ ടെറെമിസോറി: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ 43 തവണ തുടര്‍ച്ചയായി കുത്തി കൊലപ്പെടുത്തിയ മിസോറി പൗരന്‍ വില്യംസിന്റെ വധശിക്ഷ നടപ്പാക്കി. പരോളിന്റെ സാധ്യതയില്ലാതെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് കൊല്ലപ്പെട്ട ലിഷ ഗെയ്ലിന്റെ കുടുംബവും പ്രോസിക്യൂട്ടറും ആവശ്യപ്പെട്ടെങ്കിലും കോടതി അത് അവഗണിച്ചതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കിയത്. 1998 ഓഗസ്റ്റ് 11 ന് ഗെയിലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ വില്യംസ് വലിയ കശാപ്പ് കത്തി കൊണ്ട് 43 തവണ ഗെയിലിനെ തുടര്‍ച്ചയായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
1998-ല്‍ തന്റെ സബര്‍ബന്‍ സെന്റ് ലൂയിസിലെ വീട്ടില്‍ മോഷണത്തിനിടെയാണ് ലിഷ ഗെയ്ലിനെ 55 കാരനായ മാര്‍സെല്ലസ് വില്യംസ് കൊലപ്പെടുത്തിയത്. 42 കാരിയായ ഗെയ്ല്‍ ഒരു സാമൂഹിക പ്രവര്‍ത്തകയും മുന്‍ സെന്റ് ലൂയിസ് പോസ്റ്റ്-ഡിസ്പാച്ച് റിപ്പോര്‍ട്ടറുമായിരുന്നു. ഈ വര്‍ഷം വധിക്കപ്പെട്ട മൂന്നാമത്തെ മിസോറി തടവുകാരനായിരുന്നു വില്യംസ്. 1989-ല്‍ ഭരണകൂടം വധശിക്ഷ പുനരാരംഭിച്ചതിന് ശേഷമുള്ള 100-ാമത്തെ ശിക്ഷയാണിത്. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് കളര്‍ഡ് പീപ്പിള്‍ ഐ വധശിക്ഷയില്‍ പ്രതിഷേധിച്ചു