നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്തു.
കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യത്തില്‍ വിടും.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയും മറ്റൊരു നടിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പായ കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് പൂങ്കുഴലിയുടെ നേത്യത്വത്തിലുള്ള സംഘം നടനെ രാവിലെ ചോദ്യം ചെയ്തിരുന്നു. ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. നടനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കും. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്നാണ് പരാതി. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. കേസ് തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.