പി പി ചെറിയാന്‍
ഹണ്ട്സ്വില്ലെ(ടെക്സസ്): 16 വര്‍ഷം മുമ്പ് തന്റെ മൂന്നുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് ട്രാവിസ് മുള്ളിസിനെ (38) ചൊവ്വാഴ്ച വൈകിട്ടു മാരകമായ കുത്തിവയ്പിലൂടെ വധിച്ചു.
ട്രാവിസ് മുള്ളിസിന്റെ മരണം ചൊവാഴ്ച രാത്രി 7.01നു സ്ഥിരീകരിച്ചു. ബ്രസോറിയ കൗണ്ടിയില്‍ 16 വര്‍ഷം മുമ്പ് താമസിച്ചിരുന്ന 21 വയസ്സുള്ള മുള്ളിസ് തന്റെ കാമുകിയുമായി വഴക്കിട്ട ശേഷം മകനുമായി കാറില്‍ അടുത്തുള്ള ഗാല്‍വെസ്റ്റണിലേക്ക് പോകുകയും അവിടെ വച്ച് മകനെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. അനിയന്ത്രിതമായി കരഞ്ഞ കുഞ്ഞിനെ മുള്ളിസ് കഴുത്ത് ഞെരിച്ച് കൊല്ലു കയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തെടുത്തു തലയില്‍ ചവിട്ടുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് റോഡരികില്‍ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച ശേഷം മുള്ളിസ് സംസ്ഥാനം വിട്ടു. അതിനുശേഷം ഫിലാഡല്‍ഫിയയില്‍ പൊലീസില്‍ കീഴടങ്ങി. പൊലീസ് മുള്ളിസിനെ അറസ്റ്റ് ചെയ്യുകായിരുന്നു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വധശിക്ഷാ സംസ്ഥാനമായ ടെക്സാസില്‍ ഈ വര്‍ഷം വധിക്കപ്പെട്ട നാലാമത്തെ തടവുകാരനാണ് മുള്ളിസ്.