രേഖകളിൽ കൃത്രിമം കാണിച്ച് അധ്യാപകരുടെ പണം തട്ടി; മൊഗ്രാലിലെ മുൻ അറ്റൻഡർക്ക് 12 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും

കാസർകോട്: മൊഗ്രാൽ ഗവ. സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് അധ്യാപകരുടെയും ജീ വനക്കാരുടെയും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ സ്‌കൂൾ അറ്റൻഡർക്ക് 12 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും. കൊടക്കാട് സ്വദേശി അയനിക്കാട്ട് എ.ഹരികേശവിനെ(55)യാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്‌ജി എ.രാമകൃഷ്ണൻ ശിക്ഷിച്ചത്. പിഴ പണം നഷ്ടപ്പെട്ട 18 അധ്യാപകർക്ക് 5000 രൂപ വീതം നൽകണമെന്ന് കോടതി നിർദേശിച്ചു. 1998ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഹരികേശവ് സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് പേ …

പെർവാഡ് കടപ്പുറത്ത് വലയുമായി മീൻ പിടിക്കാൻ പോയ 19കാരനെ കടലിൽ വീണ് കാണാതായി

കാസർകോട്: കുമ്പള പെർവാഡ് കടപ്പുറത്ത് വലയുമായി മീൻ പിടിക്കാൻ പോയ 19കാരനെ കടലിൽ വീണ് കാണാതായി. പെർവാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ ഫാത്തിമയുടെ മകൻ അ ർഷാദി(19)നെയാണ് തിരയിൽ പെട്ട് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വലയുമായി മീൻ പിടിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. വിവരത്തെ തുടർന്ന് ഫയർഫോഴ്സും തീരദേശ പൊലീസും കുമ്പള പൊലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

തമിഴ് നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു

തമിഴ് നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഈമാസം 5-ാം തീയതിയാണ് വിവാഹം. വനിത തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തറിയിച്ചത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തി. പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന നൃത്ത സംവിധായകനായി മാറി. ബിഗ് ബോസ് സീസണ്‍ 6 …

നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റുചെയ്തു. യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായാണ് പരാതി. നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റുചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇസ്രായേല്‍ കരസേന ലെബനനില്‍; ഇസ്രായേലിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു

തെക്കന്‍ ലെബനില്‍ ഇസ്രായേല്‍ ആരംഭിച്ച കരയുദ്ധത്തില്‍ അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. യുദ്ധത്തില്‍ ഇടപെടുതെന്ന് അമേരിക്ക ഇറാന് മുന്നറിയിച്ചു. ലെബനനിലെ താമസക്കാരോട് എത്രയും പെട്ടെന്ന് സ്ഥലം വിട്ടുപോകാന്‍ ഇസ്രായേല്‍ സൈന്യം നാട്ടുകാരോട് നിര്‍ദേശിച്ചു. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോടാണ് ഉടന്‍ വീടുവിട്ട് പോകാന്‍ ഇസ്രായേലി സൈന്യം മുന്നറിയിപ്പ് നല്‍കിയത്.സാധാരണ ജനങ്ങളെ ഉപദ്രവിക്കാന്‍ ഇസ്രയേലിന് ആഗ്രഹമില്ലെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സൈനിക ആവശ്യങ്ങള്‍ക്കായി ഹിസ്ബുള്ള ഉപയോഗിക്കുന്ന ഏത് വീടും ഇസ്രായേല്‍ ലക്ഷ്യമിടുമെന്നു ഭീതി പരന്നിട്ടുണ്ട്. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയോട് …

ജോലി അന്വേഷിച്ചു വന്നു; ചെന്നൈയില്‍ പട്ടിണികിടന്ന ബംഗാള്‍ സ്വദേശി മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: ചെന്നൈയില്‍ പട്ടിണികിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബംഗാള്‍ സ്വദേശി സമര്‍ഖാനാണ് മരിച്ചത്. ചെന്നൈയില്‍ 12 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം ജോലി അന്വേഷിച്ചെത്തിയതായിരുന്നു. ഇവരില്‍ അഞ്ചുപേര്‍ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമര്‍ഖാന്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ബാക്കിയുള്ള ഏഴ് പേരെ കോര്‍പറേഷന്റെ അഗതിമന്ദിരത്തിലേക്ക് മാറ്റി. തിരുവള്ളൂര്‍ ജില്ലയില്‍ ജോലി …

കോവിഡ് ചന്ദ്രനെയും ബാധിച്ചു; ചന്ദ്രോപരിതല താപനിലയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചതായി പഠനം

കോവിഡ് -19 നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളുടെ അനന്തരഫലമായി ചന്ദ്രോപരിതല താപനിലയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചതായി പഠനം. മന്ത്‌ലി നോട്ടീസ് ഓഫ് റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തപ്പോള്‍, ലോക്ക്ഡൗണ്‍ സമയത്ത്, ചന്ദ്രന്റെ രാത്രികാല താപനില 8-10 കെല്‍വിന്‍ കുറഞ്ഞു എന്ന് കണ്ടെത്തി.ലോക്ക്ഡൗണിന് ശേഷം മനുഷ്യന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍, ചന്ദ്രന്റെ താപനില വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കപ്പുറമുള്ള പരിസ്ഥിതിയെ സ്വാധീനിച്ചേക്കാമെന്നാണ് ഈ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന 16 കാരന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന 16 കാരന്‍ മരിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ തൊട്ടി സ്വദേശി ഇബ്രാഹിമിന്റെയും റുഖിയയുടെയും മകന്‍ നിസാമുദ്ദീന്‍ അബ്ദുല്ലയാണ് മരിച്ചത്. അസുഖം കാരണം നിരവധി ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികില്‍സക്കിടെ മരിച്ചു. ബണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: നാസീം, നൂര്‍ജഹാന്‍, നുസ്രിയ, നുസ്രത്ത്.

‘നവരാത്രി ആഘോഷത്തില്‍ പെങ്കെടുക്കുന്ന ഹിന്ദുക്കളെല്ലാം ഗോമൂത്രം കുടിക്കണം’; ആവശ്യവുമായി ബിജെപി നേതാവ്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. ഇന്‍ഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വെര്‍മയാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്റോറില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ പന്തലുകളിലേക്ക് കടത്തിവിടണമെങ്കില്‍ ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന ആവശ്യം ബിജെപി ജില്ലാ പ്രസിഡന്റ് ചിന്റു വെര്‍മ സംഘാടകരോട് അറിയിച്ചിട്ടുണ്ട്. ഹിന്ദുക്കളാണെങ്കില്‍ അവര്‍ക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു വെര്‍മ മാദ്ധ്യമങ്ങളോട് പറഞ്ഞു.സനാതന ധര്‍മത്തില്‍ വളരെ പ്രാധാന്യമുള്ളൊരു ചടങ്ങാണ് ആച്ച്മാന്‍ എന്നാണ് …

‘മാലിന്യ മുക്ത നവകേരളം’: കുമ്പളയില്‍ ഒളിഞ്ഞിരിക്കുന്ന മാലിന്യ കൂമ്പാരം

കുമ്പള: ‘മാലിന്യമുക്ത നവ കേരളത്തിന്’ നാടും, നഗരവും തയ്യാറെടുക്കുമ്പോള്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍-സിഎച്ച്‌സി റോഡില്‍ മാലിന്യ കൂമ്പാരം ഒളിഞ്ഞിരിക്കുന്നു. ഇവിടെ ഓവുചാല്‍ മുഴുവന്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മാലിന്യത്തിനെതിരെ വന്‍ പ്രചാരണവും ബോധവല്‍ക്കരണവും തുടരുന്നതിനിടയിലാണ് കുമ്പളയില്‍ പൊതുസ്ഥലത്തു മാലിന്യങ്ങള്‍ ഒളിപ്പിക്കുന്നത്.2025 ജനുവരി 26ന് കാസര്‍കോടിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കും. മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയില്‍ വാര്‍ഡുകള്‍ തോറും ശുചീകരണ യജ്ഞം സംഘടിപ്പിക്കും എന്നൊക്കെ സര്‍ക്കാറും, ജില്ലാ ഭരണകൂടവും, തദ്ദേശ സ്ഥാപനങ്ങളും പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പൊതു …

കുടുംബ പ്രശ്‌നം; മാതാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; രണ്ട് മക്കളും മരുമകളും പിടിയില്‍

സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു. രണ്ട് മക്കളും മരുമകളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പടിഞ്ഞാറന്‍ ത്രിപുരയിലെ ചമ്പക്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 62 കാരിയായ മിനതി ദേബ്‌നാഥിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മിനതിയുടെ മക്കളായ റണ്‍ബീര്‍ ദേബ്‌നാഥ്, ബിപ്ലബ് ദേബ്‌നാഥ്, റണ്‍ബീറിന്റെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയോധികയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് …

പാറപ്പള്ളി ജമാഅത്ത് ജനറല്‍ സെക്രട്ടറി എ മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: അമ്പലത്തറയിലെ വ്യവസായ പ്രമുഖനും പാറപ്പള്ളി ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ എ മുഹമ്മദ് ഹാജി (73) അന്തരിച്ചു. ജമാഅത്ത് ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മര വ്യാപാരിയായിരുന്നു. അയ്യങ്കാവ്, പറക്കളായി പ്രദേശത്ത് കച്ചവട സ്ഥാപനങ്ങളും റേഷന്‍ കടയും നടത്തിയിരുന്നു. 1980 ല്‍ ആദ്യമായി അയ്യങ്കാവിലേക്ക് ഷെറീഫ് ട്രാവല്‍സ് എന്ന ഒരു ബസ് സര്‍വീസ് നടത്തിയിരുന്നു. പരേതരായ അന്തുന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഇല്യാസ്, ഷെരീഫ്, നസീമ, ഫാത്തിമ, റഹീന. മരുമക്കള്‍: മുബസീന, ഹഷിദ, ബഷീര്‍(ബേക്കല്‍), കരീം(കള്ളാര്‍), ഫൈസല്‍(കോട്ടിക്കുളം). …

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

മംഗളൂരു: ഫാല്‍ഗുനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉര്‍വ സ്റ്റോര്‍ സ്വദേശി അനീഷിന്റെ (19) മൃതദേഹം ബെംഗ്രെയില്‍ നിന്നാണ് കണ്ടെടുത്തത്. അതേസമയം കൊട്ടറ ചൗക്കി സ്വദേശി സുമിത്തിന്റെ (20) മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും സംയുക്തമായി തെരച്ചില്‍ നടത്തുന്നുണ്ട്.ബജ്പെ പൊലീസ് ഇന്‍സ്പെക്ടര്‍ ജിഎസ് സന്ദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ട്. ഞായറാഴ്ച വൈകുന്നേരം മലവൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് ഒഴുക്കില്‍പെട്ടത്. കൊടിക്കല്‍ സ്വദേശികളായ അരുണ്‍ …

ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു; നടന്‍ ഐസിയുവില്‍

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തിലാണ് കാലിന് വെടിയേറ്റത്. മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മുംബൈ അന്ധേരിയിലെ കൃതി കെയര്‍ ഹോസ്പിറ്റലിലെ ഐസിയുവിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ താരത്തിന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45ന് ഒരു കൂടിക്കാഴ്ചക്കായി വീട്ടില്‍ നിന്ന് പോകാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്. ബുള്ളറ്റ് നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം, ഗോവിന്ദയുടെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യനില …

പനി ബാധിച്ച് ചികില്‍സയിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികില്‍സയിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉദുമ കൊക്കാലിലെ പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ റിജേഷിന്റെയും സിത്താരയുടെയും (ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ അധ്യാപിക) മകള്‍ കെ സാത് വിക (9) ആണ് മരിച്ചത്. ഉദുമ ഗവ.എല്‍പി സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. പഠനത്തിലും …

ചിത്രീകരണത്തിനിടെ അസ്വസ്ഥത; സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: അസ്വസ്ഥയെ തുടർന്നു സൂപ്പർസ്റ്റാർ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് രജനീകാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ ഇന്ന് ആയിരിക്കുമെന്നുമാണ് വിവരം. നേരത്തെ 2020-ൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ …

മുറിയിൽ വെച്ച് മോശമായി പെരുമാറി; ബാലചന്ദ്രമേനോന് പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും നടിയുടെ ലൈംഗിക അതിക്രമ പരാതി

കൊച്ചി: സംവിധായകൻ ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് യൂട്യൂബ് ചാനലുകളിൽ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചത് ഒരു വർഷത്തോളം; മടിക്കൈ സ്വദേശിയായ പ്രതിക്ക് 42 വർഷം കഠിനതടവും 3,10,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 42 വർഷം കഠിന തടവും 3,10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 1മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി എം സുരേഷ് ആണ് മടിക്കൈ കണ്ടൻകുട്ടിച്ചാൽ സ്വദേശി എബിൻ ജോസഫ് പവിത്രനെ (30) ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 506(1) പ്രകാരം 2 വർഷം സാധാരണ തടവും, 10,000 രൂപ പിഴയും, പിഴ …