മംഗളൂരു: ഫാല്‍ഗുനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉര്‍വ സ്റ്റോര്‍ സ്വദേശി അനീഷിന്റെ (19) മൃതദേഹം ബെംഗ്രെയില്‍ നിന്നാണ് കണ്ടെടുത്തത്. അതേസമയം കൊട്ടറ ചൗക്കി സ്വദേശി സുമിത്തിന്റെ (20) മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. അഗ്നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും സംയുക്തമായി തെരച്ചില്‍ നടത്തുന്നുണ്ട്.
ബജ്പെ പൊലീസ് ഇന്‍സ്പെക്ടര്‍ ജിഎസ് സന്ദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ട്. ഞായറാഴ്ച വൈകുന്നേരം മലവൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് ഒഴുക്കില്‍പെട്ടത്. കൊടിക്കല്‍ സ്വദേശികളായ അരുണ്‍ (19), ദീക്ഷിത് (20) എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. സുമിത്തും അനീഷും ഒഴുകിപ്പോവുകയായിരുന്നു.