തെക്കന്‍ ലെബനില്‍ ഇസ്രായേല്‍ ആരംഭിച്ച കരയുദ്ധത്തില്‍ അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. യുദ്ധത്തില്‍ ഇടപെടുതെന്ന് അമേരിക്ക ഇറാന് മുന്നറിയിച്ചു. ലെബനനിലെ താമസക്കാരോട് എത്രയും പെട്ടെന്ന് സ്ഥലം വിട്ടുപോകാന്‍ ഇസ്രായേല്‍ സൈന്യം നാട്ടുകാരോട് നിര്‍ദേശിച്ചു. തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോടാണ് ഉടന്‍ വീടുവിട്ട് പോകാന്‍ ഇസ്രായേലി സൈന്യം മുന്നറിയിപ്പ് നല്‍കിയത്.
സാധാരണ ജനങ്ങളെ ഉപദ്രവിക്കാന്‍ ഇസ്രയേലിന് ആഗ്രഹമില്ലെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സൈനിക ആവശ്യങ്ങള്‍ക്കായി ഹിസ്ബുള്ള ഉപയോഗിക്കുന്ന ഏത് വീടും ഇസ്രായേല്‍ ലക്ഷ്യമിടുമെന്നു ഭീതി പരന്നിട്ടുണ്ട്. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ വ്യോമാക്രമണങ്ങളും പീരങ്കി വിക്ഷേപണങ്ങളും കര ആക്രമണത്തിനും പിന്തുണയായിട്ടുണ്ട്. അതേസമയം ഇസ്രയേല്‍ സേന ലബനനില്‍ കടന്നിട്ടില്ലെന്ന് ഹിസ്ബുള്ള മീഡിയ മേധാവി വെളിപ്പെടുത്തി.
തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ കരസേന നടത്തുന്ന ആക്രമണത്തെ തുര്‍ക്കി രൂക്ഷമായി വിമര്‍ശിച്ചു. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന കര ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുന്നതോടെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.