മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റു. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തിലാണ് കാലിന് വെടിയേറ്റത്. മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മുംബൈ അന്ധേരിയിലെ കൃതി കെയര്‍ ഹോസ്പിറ്റലിലെ ഐസിയുവിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ താരത്തിന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45ന് ഒരു കൂടിക്കാഴ്ചക്കായി വീട്ടില്‍ നിന്ന് പോകാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്. ബുള്ളറ്റ് നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം, ഗോവിന്ദയുടെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല.തോക്ക് കണ്ടെടുത്തതിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു.