കാസര്‍കോട്: പനി ബാധിച്ച് ചികില്‍സയിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉദുമ കൊക്കാലിലെ പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ റിജേഷിന്റെയും സിത്താരയുടെയും (ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ അധ്യാപിക) മകള്‍ കെ സാത് വിക (9) ആണ് മരിച്ചത്. ഉദുമ ഗവ.എല്‍പി സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. പഠനത്തിലും ഡാന്‍സിലും ചിത്രം വരയിലും കഴിവുള്ള സാത് വികയുടെ മരണം കുടുംബത്തിനും നാടിനും നൊമ്പരമായി. ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥി റിത്തുന്‍ സഹോദരനാണ്. ഉദുമ ഗവ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.