അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരു: അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ ഉണ്ടായിരിക്കും.

സംസ്ഥാനത്തും ലക്ഷദ്വീപിലും ഉയര്‍ന്ന തിരമാലക്കു സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ്

തിരു: സംസ്ഥാനത്തു തിങ്കളാഴ്ച രാത്രി 11.30വരെ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അനുഭവപ്പെടാനിടയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിച്ചു. ഇതോടൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ലക്ഷദ്വീപു തീരങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അവിടെ 1.3 മീറ്റര്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ഇടയുണ്ട്. കേരള- ലക്ഷദ്വീപു തീരങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങില്‍ മത്സ്യബന്ധനം പാടില്ലെന്നു മുന്നറിയിച്ചു. ഈ ദിവസങ്ങളില്‍ ഈ തീരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കൊല, കൊലപാതക ശ്രമം; കല്ല് ജംഷീറിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കണ്ണൂര്‍: കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍സിറ്റി, തായെത്തെരു, സ്വദേശിയും ഇപ്പോള്‍ ആദികടലായി ചിറമ്മലില്‍ താമസക്കാരനുമായ ജംഷീര്‍ എന്ന കല്ല് ജംഷീറി (38)നെയാണ് ഇന്‍സ്‌പെക്ടര്‍ സനല്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്.കണ്ണൂര്‍ സിറ്റിയിലെ കട്ടറൗഫ് കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റു ചെയ്തത്.

വാറ്റു ചാരായം എടുത്തു കുടിച്ചതിന് യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതിക്ക് താവളം ഒരുക്കി; ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; വാളുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: കൊലക്കേസ് പ്രതിക്ക് താവളമൊരുക്കിയ ബി ജെ പി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. തലശ്ശേരി, മളോണിക്കാവിനു സമീപത്തെ മുരിക്കോളി വീട്ടില്‍ രണ്‍ദീപിനെയാണ് തലശ്ശേരി പൊലീസിന്റെ സഹായത്തോടെ അങ്കമാലി പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡ്. അങ്കമാലി, കറുക്കുറ്റി, പാലിശ്ശേരി ജംഗ്ഷനിലെ കൂരക്കല്‍ രഘു (35)വിനെ കാറില്‍ തട്ടിക്കണ്ടുപോയി അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എടലക്കാട് സതീഷിനു ഒളിത്താവളം ഒരുക്കി കൊടുത്തതിനാണ് രണ്‍ ദീപിനെ അറസ്റ്റു ചെയ്തത്. സെപ്തംബര്‍ നാലിനായിരുന്നു കൊലപാതകം. പ്രതികളുടെ നേതൃത്വത്തില്‍ വാറ്റി വച്ചിരുന്ന …

17 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി; സി പി എം ബ്രാഞ്ച് സെക്രട്ടറിയെ വിദ്യാര്‍ത്ഥികള്‍ വളഞ്ഞ് പിടികൂടി മര്‍ദ്ദിച്ചു; പ്രതി കസ്റ്റഡിയില്‍, സി പി എം നേതൃത്വം ഇടപ്പെട്ടു, അച്ചടക്ക നടപടി ഉണ്ടായേക്കും

കണ്ണൂര്‍: പതിനേഴുകാരനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍. തളിപ്പറമ്പ് മുയ്യം, പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പിടികൂടിയത്.സംഭവത്തില്‍ മറ്റൊരു ബ്രാഞ്ചു സെക്രട്ടറിക്കും ബന്ധം ഉള്ളതായി സൂചനയുണ്ട്. അടുത്തിടെ നടന്ന ബ്രാഞ്ചു സമ്മേനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് പിടിയിലായ രമേശനും സുഹൃത്തും.കഴിഞ്ഞ ദിവസം മുയ്യത്താണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയെ വൈകുന്നേരമാണ് രമേശന്‍ ആളൊഴിഞ്ഞ പറമ്പിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി വിവരം കൂട്ടുകാരായ ചിലരോട് …

മണിയമ്പാറയിലെ വീട്ടില്‍ നിന്നു നാലരക്വിന്റല്‍ അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍; നെക്രാജെയിലെ വീട്ടില്‍ നിന്നു 15 പവന് കവര്‍ന്ന കേസിനും തുമ്പായി, രണ്ടു പേരെ തെരയുന്നു

കാസര്‍കോട്: ഷേണി, മണിയമ്പാറയിലെ വീട്ടില്‍ നിന്നും നാലര ക്വിന്റല്‍ അടക്കയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ ബദിയഡുക്ക പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, സാലത്തൂര്‍, ബാരെബെട്ടുവിലെ മുഹമ്മദ് ജാബിറി(37)നെയാണ് ബദിയഡുക്ക എസ്.ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. ആഗസ്ത് മൂന്നിനും നാലിനും ഇടയിലായിരുന്നു മണിയമ്പാറയിലെ ഗള്‍ഫുകാരനായ അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഈ സമയത്ത് ലത്തീഫിന്റെ ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയതായിരുന്നു. കുടുംബം നാലിനു രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം …

ഗായകനും ഗാനരചയിതാവും നടനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ അന്തരിച്ചു

-പി പി ചെറിയാൻ ലോസ് ഏഞ്ചൽസ് : കൺട്രി മ്യൂസിക് സൂപ്പർസ്റ്റാറും എ-ലിസ്റ്റ് ഹോളിവുഡ് നടനും റോഡ്‌സ് പണ്ഡിതനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ (88 ) അന്തരിച്ചു.ശനിയാഴ്ച ഹവായി മൗയിയിലെ വീട്ടിലയിരുന്നു അന്ത്യം . പിതാവ് എയർഫോഴ്സ് ജനറലായിരുന്നു. 1960 കളിൽ ക്രിസ്റോഫേഴ്സൺ സൈന്യത്തിൽ ചേർന്നു. 1960 അവസാനം മുതൽ, ടെക്‌സാസിലെ ബ്രൗൺസ്‌വില്ലെയിലായിരുന്നു താമസം., “സൺഡേ മോണിൻ ‘കമിംഗ് ഡൗൺ”, “ഹെൽപ് മി മേക്ക് ഇറ്റ് ത്രൂ ദി നൈറ്റ്”, “ഫോർ ദി ഗുഡ് ടൈംസ്”, “ഞാനും ബോബി …

ബലാത്സംഗകേസ്; നടന്‍ സിദ്ദീഖിനെ രണ്ടാഴ്ച്ചത്തേയ്ക്ക് അറസ്റ്റു ചെയ്യരുത്: സുപ്രീംകോടതി

ന്യൂഡെല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിനെ രണ്ടാഴ്ച്ചത്തേയ്ക്ക് അറസ്റ്റു ചെയ്യരുതെന്നു സുപ്രീംകോടതി. 360ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തനിക്കെതിരെ ഇതുവരെ ഒരു പരാതിയും ഇല്ലെന്നും എട്ടുവര്‍ഷത്തിനു ശേഷമാണ് തനിക്ക് എതിരെ പരാതി നല്‍കിയതെന്നുമുള്ള സിദ്ദീഖിന്റെ വാദം പരിഗണിച്ചാണ് കോടതി ഉത്തരവായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സിദ്ദീഖ് സമീപിച്ചത്. രണ്ടാഴ്്ച്ചക്കകം അറസ്റ്റു ചെയ്യുകയാണെങ്കില്‍ വിചാരണ കോടതിക്ക് ജാമ്യം നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം പരിഗണിക്കും.യുവനടി നല്‍കിയ പരാതി പ്രകാരമാണ് സിദ്ദീഖിനെതിരെ …

ഇങ്ങനെ പറഞ്ഞ് ഫോണ്‍വിളി വന്നാല്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്

കാസര്‍കോട്: നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഫോണ്‍ വിളികള്‍ വരികയാണെങ്കില്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം വിളികള്‍ക്കു പിന്നില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരാണെന്നും വിളിവന്നാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.ഫോണ്‍ വിളിക്കുന്ന ആള്‍ ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പറഞ്ഞ് തന്ന് വിശ്വസിപ്പിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ …

തോക്കു നിരോധനം: ടെക്‌സാസ് സ്റ്റേറ്റ് ഫെയറിനു ഉജ്വല തുടക്കം

-പി പി ചെറിയാന്‍ ഡാളസ്: ടെക്‌സാസ് സ്റ്റേറ്റ് ഫെയര്‍ ഉല്ലാസകരമായ അന്തരീക്ഷത്തില്‍ വെള്ളിയാഴ്ച ആരംഭിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി ടെക്‌സാസില്‍ തോക്കുകള്‍ കൊണ്ടുനടക്കുന്നത് നിരോധിച്ചു.തുടര്‍ച്ചയായി 24 ദിവസം നീണ്ടു നില്‍ക്കുന്ന ടെക്‌സാസ് മേളയില്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. ഇത് യുഎസിലെ ഏറ്റവും വലിയ ജനകീയോത്സവമാണ്.ഫെയര്‍ പാര്‍ക്കിലെ ഗേറ്റുകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുറന്നു. തുടര്‍ന്ന് ഫസ്റ്റ് അവന്യൂവിനും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ബൊളിവാര്‍ഡിനും സമീപത്ത് നിന്ന് ഫെസ്റ്റ് ഫെയര്‍ഗ്രൗണ്ടിലൂടെ ഉദ്ഘാടന പരേഡ് നടന്നു. …

രണ്ടു ജോര്‍ജിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വെടിയേറ്റു; പ്രതിയെന്നു സംശയിക്കുന്നയാള്‍ വെടിയേറ്റ് മരിച്ചു

-പി.പി ചെറിയാന്‍ ജോര്‍ജിയ: ശനിയാഴ്ച പുലര്‍ച്ചെ തോക്ക് കട മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ജോര്‍ജിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.സൗത്ത് കോബ് ഡ്രൈവിലെ അഡ്വഞ്ചര്‍ ഔട്ട്ഡോര്‍ ഗണ്‍ സ്റ്റോറില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടു സ്മിര്‍ണയും കോബ് കൗണ്ടി പൊലീസും 911 എന്ന ഫോണ്‍ നമ്പറില്‍ അറിയിച്ചതായി സ്മിര്‍ണ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് കീത്ത് സോങ്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു. 80,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റോറും റേഞ്ചും ഡൗണ്ടൗണ്‍ അറ്റ്‌ലാന്റയില്‍ നിന്ന് ഏകദേശം 13 മൈല്‍ വടക്കുപടിഞ്ഞാറാണ്.ഉദ്യോഗസ്ഥര്‍ …

പി.വി അന്‍വറിന്റെ ആരോപണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് ഗൗരവത്തോടെ ചര്‍ച്ച ചെയ്യും: പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് അതീവഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട്ട് തിങ്കളാഴ്ച നടന്ന മുസ്ലിം ലീഗ് ജില്ലാ ലീഡേര്‍സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇടതുമുന്നണിയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ പുറത്തുവന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വഴിവിട്ട ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുര്‍ഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ വീണ്ടും …

കൊലപാതകക്കേസിലെ തടവുകാരനെ മറ്റു തടവുകാര്‍ ജയിലില്‍ അടിച്ച് കൊന്നു

-പി പി ചെറിയാന്‍ കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയ ജയിലില്‍ കൊലക്കേസ് പ്രതിയെ ജയിലിലെ മറ്റ് തടവുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.ഇംപീരിയല്‍ കൗണ്ടിയിലെ കാലിപാട്രിയ സ്റ്റേറ്റ് ജയില്‍ യാര്‍ഡിലാണ് ആല്‍ബെര്‍ട്ടോ മാര്‍ട്ടിനെസ് (46) എന്ന കൊലക്കേസ് പ്രതിയെ മറ്റു തടവുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്നു അറിയിപ്പില്‍ പറഞ്ഞു.തടവുകാരായ ജോര്‍ജ്ജ് ഡി. നെഗ്രെറ്റ്, ലാരിയോസ്, ലൂയിസ് ജെ ബെല്‍ട്രാന്‍, ടൈലര്‍ എ. ലുവ എന്നിവര്‍ മാര്‍ട്ടിനെസിനെ അടിക്കുകയും നിലത്ത് ഇടിക്കുകയും കൂട്ടമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍ …

പെരുവഴിച്ചെണ്ട

നാരായണന്‍ പേരിയ പഠിച്ച് പാസാകണം; പിന്നെ നല്ലൊരു സര്‍ക്കാരുദ്യോഗം. അതാണ് ആഗ്രഹം. സര്‍ക്കാരുദ്യോഗം തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ? സ്വകാര്യസ്ഥാപനത്തിലായാലും പോരെ? പോരാ, സര്‍ക്കാരുദ്യോഗം തന്നെ വേണം. യോഗ്യതയ്‌ക്കൊത്ത പദവി; പടിപടിയായി പ്രമോഷന്‍. നിശ്ചിത കാലാവധിയെത്തുമ്പോള്‍ പെന്‍ഷന്‍. പെന്‍ഷണറുടെ മരണാനന്തരം അവകാശിക്ക് ഫാമിലി പെന്‍ഷന്‍. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ഇതെല്ലാം കിട്ടുമോ?പക്ഷെ, സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ഇന്ന് പെരുവഴിച്ചെണ്ടയുടെ ദുര്‍ഗ്ഗതിയല്ലേ? ആര്‍ക്കും കയറി കൊട്ടാം. പ്രതികരിക്കാന്‍ പാടില്ല. അച്ചടക്കലംഘനമാകും. ശിക്ഷ ഉറപ്പ്. പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍, തരംതാഴ്ത്തല്‍, കിട്ടേണ്ട പ്രമോഷന്‍ തടഞ്ഞുവെയ്ക്കല്‍-ഇത്യാദി പീഡനങ്ങള്‍-ഡെമോക്ലസിന്റെ …

സ്ഥാനം ഒഴിയുമോ? മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറി നില്‍ക്കുമോ?; ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രായപരിധി മാനദണ്ഡപ്രകാരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറി നില്‍ക്കണമോയെന്ന് പാര്‍ട്ടിയായിരിക്കും തീരുമാനിക്കുക. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളില്‍ ഉള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ യുവാക്കള്‍ക്കായി മാറണം. പ്രായപരിധി മാനദണ്ഡം പാര്‍ട്ടി …

പോക്‌സോ കേസ്; പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു; മാനേജര്‍ കുറ്റക്കാരന്‍

കൊച്ചി: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. മോന്‍സണ്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിലാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി വിധി. ഒന്നാം പ്രതിയും മോന്‍സണിന്റെ മാനേജറുമായ ജോഷിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. മോന്‍സണിനെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. മറ്റൊരു പോക്‌സോ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഈ കേസിലെ പെണ്‍കുട്ടി തന്നെയാണ് രണ്ടാമത്തെ കേസിലും പരാതിക്കാരി. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളില്‍ പ്രതിയാണ് മോന്‍സണ്‍.

തിരുവനന്തപുരം മൃഗശാലയിലെ മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നു വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. മൂന്നു പെണ്‍കുരങ്ങുകളാണ് രക്ഷപ്പെട്ടത്. 2023ലും സമാനമായ സംഭവം മൃഗശാലയില്‍ ഉണ്ടായിരുന്നു. അന്നു ചാടിപ്പോയ കുരങ്ങും ഇപ്പോള്‍ രക്ഷപ്പെട്ടവയുടെ കൂട്ടത്തില്‍ ഉള്ളതായാണ് സൂചന. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കുരങ്ങുകള്‍ രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിയുന്നത്. കുരങ്ങുകളെ കണ്ടെത്താനുള്ള തെരച്ചില്‍ മൃഗശാല അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

ഹസ്സന്‍ നസ്‌റുല്ലയുടെ ഒളിത്താവളം ചോര്‍ത്തിക്കൊടുത്തത് ഇറാന്‍ ചാരനെന്ന് റിപ്പോര്‍ട്ട്; മിനിറ്റുകള്‍ക്കുള്ളില്‍ പതിച്ചത് നൂറോളം ബോംബുകള്‍

ബെയ്‌റൂട്ട്: ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിനു ചോര്‍ത്തിക്കൊടുക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ട്. ഇറാന്‍ പൗരനായ ചാരനാണ് ഒളിത്താവളത്തെക്കുറിച്ച് ഇസ്രായേലിനു വിവരം നല്‍കിയതെന്നു ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയന്‍’ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. ബങ്കറില്‍ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമായി നസ്‌റുല്ല കൂടിക്കാഴ്ച നടത്തുന്ന സമയത്തായിരുന്നു ഇസ്രായേല്‍ അതിശക്തമായ വ്യോമാക്രമണം നടത്തിയത്. സെപ്തംബര്‍ 27ന് വൈകുന്നേരം മിനിറ്റുകള്‍ക്കുള്ളില്‍ 8 ബോംബുകളാണ് ഹിസ്ബുല്ല ആസ്ഥാനത്തിനു മുകളില്‍ വര്‍ഷിച്ചത്. ആറുമീറ്റര്‍ വരെ കോണ്‍ക്രീറ്റ് ഭേദിക്കാനും ഭൂമിയില്‍ 30 മീറ്റര്‍ …