കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന 16 കാരന്‍ മരിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ തൊട്ടി സ്വദേശി ഇബ്രാഹിമിന്റെയും റുഖിയയുടെയും മകന്‍ നിസാമുദ്ദീന്‍ അബ്ദുല്ലയാണ് മരിച്ചത്. അസുഖം കാരണം നിരവധി ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികില്‍സക്കിടെ മരിച്ചു. ബണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: നാസീം, നൂര്‍ജഹാന്‍, നുസ്രിയ, നുസ്രത്ത്.