കാസര്‍കോട്: അമ്പലത്തറയിലെ വ്യവസായ പ്രമുഖനും പാറപ്പള്ളി ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ എ മുഹമ്മദ് ഹാജി (73) അന്തരിച്ചു. ജമാഅത്ത് ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മര വ്യാപാരിയായിരുന്നു. അയ്യങ്കാവ്, പറക്കളായി പ്രദേശത്ത് കച്ചവട സ്ഥാപനങ്ങളും റേഷന്‍ കടയും നടത്തിയിരുന്നു. 1980 ല്‍ ആദ്യമായി അയ്യങ്കാവിലേക്ക് ഷെറീഫ് ട്രാവല്‍സ് എന്ന ഒരു ബസ് സര്‍വീസ് നടത്തിയിരുന്നു. പരേതരായ അന്തുന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഇല്യാസ്, ഷെരീഫ്, നസീമ, ഫാത്തിമ, റഹീന. മരുമക്കള്‍: മുബസീന, ഹഷിദ, ബഷീര്‍(ബേക്കല്‍), കരീം(കള്ളാര്‍), ഫൈസല്‍(കോട്ടിക്കുളം). സഹോദരങ്ങള്‍: ടി.കെ ഇബ്രാഹിം(സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാറപ്പള്ളി), ഉമ്മര്‍ ഫാത്തിമ(ചെമ്മനാട്), പരേതനായ അബ്ദുള്ള. സംസ്‌കാരം പാറപ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍.