മകളെ ഹോസ്റ്റലിലാക്കി മടങ്ങവെ കാട്ടാന ആക്രമണം; നിലമ്പൂരില്‍ യുവാവ് മരിച്ചു, കൈയ്യിലുണ്ടായിരുന്ന അഞ്ചുവയസുള്ള കുട്ടി രക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. കൈയ്യിലുണ്ടായിരുന്ന അഞ്ചുവയസുള്ള കുട്ടി കാട്ടാനയുടെ ആക്രമണത്തിനിടെ ദൂരേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റുള്ളവര്‍ കുട്ടിയെ എടുത്തോടിയതിനാല്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയിലെ വീട്ടില്‍ എത്താനാകുക. കാര്‍ത്തിക്, …

ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്

കൊല്ലം: ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം. മൂന്നുപേർക്ക് ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ, ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറും തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി എം സി റോഡിൽ ചടയമംഗലം നെട്ടേത്തറയിൽ 11.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കുട്ടികൾക്കുൾപ്പെടെ ഗുരുതര …

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുമരാമത്ത് വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ, 18 ശതമാനം പലിശ ചേർത്ത് തട്ടിയ തുക തിരിച്ചടപ്പിക്കും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാർക്ക് സസ്പെൻഷൻ. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്. 18 ശതമാനം പലിശയായിരിക്കും ഇവരിൽ നിന്ന് ഈടാക്കുക. പൊതുമരാമത്ത് വകുപ്പിലെ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു. നേരത്തേ ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.വിവിധ …

രോഗബാധിതനായി കഴിയുന്ന ആളുടെ പേരില്‍ അയാളറിയാതെ ലോണ്‍; കുമ്പള മെര്‍ച്ചന്റ്സ് വെല്‍ഫയര്‍ സംഘം പ്രമുഖര്‍ക്കെതിരെ പൊലീസില്‍ പരാതി

കാസര്‍കോട്: രോഗബാധിതനായി കഴിയുന്ന കുമ്പള ബട്രമ്പാടിയിലെ പി. സുകുമാരന്റെ പേരില്‍ അദ്ദേഹമറിയാതെ കുമ്പള മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിന്നു ലേണെടുത്തെന്നു സുകുമാരന്‍ പൊലീസില്‍ പരാതിപ്പെട്ടു. ബാങ്ക് സെക്രട്ടറി പൂര്‍ണ്ണിമ, ദാമോദര, ജയലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്.ഇതു സംബന്ധിച്ചു നേരത്തെ സഹകരണ സംഘത്തിനും സഹകരണവകുപ്പിനും നല്‍കിയിരുന്ന പരാതിയെക്കുറിച്ചു അന്വേഷിച്ച സഹകരണ വകുപ്പിലെ ജീവനക്കാരായ ബൈജുരാജ്, അഡ്മിനിസ്ട്രേറ്ററായിരുന്ന സുനില്‍ കുമാര്‍ എന്നിവര്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നു പരാതിയില്‍ സൂചിപ്പിച്ചു.കേസിന്റെ അന്വേഷണ പുരോഗതി സംസ്ഥാനത്തെ ഏതു പൊലീസ് സ്റ്റേഷനില്‍ …

‘2024 തന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല, ജീവിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ…’; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം ഫോട്ടോഗ്രാഫർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ഫോട്ടോഗ്രാഫറെ ഫ്‌ളാറ്റിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തൊടുപുഴ കരിക്കോട് എടവെട്ടി സ്വദേശി പടിപ്പുരക്കല്‍ വീട്ടില്‍ ഷിനാസ് പി. ബദറുദ്ദീനാ(35)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ എം.ആര്‍.റസിഡന്‍സി എന്ന ഫ്‌ളാറ്റില്‍ ജനല്‍ കമ്പിയില്‍ തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.മലപ്പുറം ഡൗണ്‍ഹില്‍ കോട്ടപ്പടി സ്വദേശി വെന്താട്ടി വീട്ടില്‍ മുഹമ്മദ് ഹാരീഫിനൊപ്പം കഴിഞ്ഞ 5 മാസമായി എം ആര്‍ റസിഡന്‍സിയിലാണ് ഷിനാസ് താമസിക്കുന്നത്. കണ്ണൂര്‍ കക്കാട് റോഡിലുള്ള മാങ്കോ മീഡിയ എന്ന സ്റ്റുഡിയോവില്‍ …

ബോവിക്കാനത്തെ ജല സംഭരണി നോക്കുകുത്തി; ബലക്ഷയം പരിശോധിച്ച് കമ്മീഷൻ ചെയ്യണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം

കാസർകോട്: ബോവിക്കാനം ടൗണിൽ നിർമ്മിച്ച ജല സംഭരണി ഉടൻ കമ്മീഷൻ ചെയ്യണമെന്നും, മുളിയാറിലെ മുഴുവൻ പ്രദേശങ്ങളിലേക്കും ശുദ്ധജലം ലഭ്യ മാക്കണമെന്നും മുളിയാർ പീപ്പിൾസ് ഫോറം യോഗം ആവശ്യപ്പെട്ടു. പത്ത് വർഷം മുമ്പ് കോടികൾ മുടക്കി കേരള വാട്ടർ അതോറ്റി നിർമ്മിച്ച 24 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന കൂറ്റൻ ജല സംഭരണിയെ നോക്കുകുത്തിയാക്കി മാറ്റിയവർ എന്തിന് നിർമ്മിച്ചുവെന്ന് മറുപടി പറയണമെന്ന് മുളിയാർ പിപ്പിൾസ് ഫോറം ആവശ്യപ്പെട്ടു. വ്യക്തമായ മുൻ ധാരണയില്ലാതെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച …

കെ.എസ്.ടി.എ ജില്ലാ സമ്മേളനം: വനിതാസംഗമം സംഘടിപ്പിച്ചു

കാസർകോട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി കാഞ്ഞങ്ങാട്ട് വനിതാസംഗമം സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ലസിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എം.ഇ. ചന്ദ്രാംഗദൻ, ജില്ലാ പ്രസിഡണ്ട് യു. ശ്യാംഭട്ട്, ജില്ലാ ട്രഷറർ കെ.വി. രാജേഷ്, പി. ശ്രീകല, വി.കെ. ബാലാമണി, എം. സുനിൽകുമാർ, …

സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാടകക്കെടുത്ത് അണിയിച്ചൊരുക്കിയ കുമ്പള മെര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാലു സഹകരണ ജീവനക്കാര്‍

കാസര്‍കോട്: സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ കുമ്പള മെര്‍ച്ചന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം നേരത്തെ മാറ്റിയ ഓഫീസ് കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിനു സഹകരണ വകുപ്പിന്റെ രണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരും രണ്ടു ഇന്‍സ്‌പെക്ടര്‍മാരും തയ്യാര്‍.സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപിച്ച ലോക്കര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം രവീന്ദ്ര ഉദ്ഘാടനം ചെയ്യും. ഡിപ്പോസിറ്റ് സ്വീകരിക്കല്‍ മറ്റൊരു അസി.രജിസ്ട്രാര്‍ കെ. രാജഗോപാല്‍ നിര്‍വഹിക്കും. ഇന്‍സ്‌പെക്ടര്‍മാരായ വി. സുനില്‍ കുമാറും ബാബുരാജും അതു നോക്കിയിരിക്കും.അടിമുടി അഴിമതിയും ആള്‍മാറാട്ടം നടത്തി വായ്പയെടുക്കലും വ്യവസ്ഥകള്‍ …

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പി.എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പി എന്‍ പ്രസന്നകുമാര്‍(74) അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നും ജേര്‍ണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. കെ.എസ്.യു ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 1974 ല്‍ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ പത്രാധിപസമിതിയില്‍ ചേര്‍ന്നു. പിന്നീട് വീക്ഷണം പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും പിന്നീട് ചീഫ് റിപ്പോര്‍ട്ടറുമായി. വീക്ഷണം സീനിയര്‍ …

ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കൊച്ചി: കലൂരില്‍ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. പൂര്‍ണമായും സ്വയമേ ശ്വസിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, അപകടനില പൂര്‍ണ്ണമായി തരണം ചെയ്തിട്ടില്ലെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും അറിയിച്ചു. ഒരാഴ്ച്ച വെന്റിലേറ്റില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. എം.എല്‍.എ യുടെ …

ബാല്യകാല സുഹൃത്ത് ഇനി ജീവിത പങ്കാളി; നടി സാക്ഷി അഗര്‍വാള്‍ വിവാഹിതയായി

തെന്നിന്ത്യന്‍ താരം സാക്ഷി അഗര്‍വാള്‍ വിവാഹിതയായി. നവ്‌നീത് ആണ് സാക്ഷിയുടെ വരന്‍. ഇരുവരുടേയും പ്രണയ വിവാഹമാണ്. ഗോവയില്‍ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ സാക്ഷി തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്. അതേസമയം കുട്ടിക്കാലം മുതലുള്ള സാക്ഷിയുടെ സുഹൃത്ത് കൂടിയാണ് നവ്‌നീത്. ‘ബാല്യകാല സുഹൃത്തില്‍ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകള്‍.” എന്നാണ് തനറെ വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് സാക്ഷി അഗര്‍വാള്‍ കുറിച്ചത്. …

ഖത്തറില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന സി.എ അബൂബക്കര്‍ ചെങ്കളം അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം ഖത്തറില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗറിലെ സി.എ അബൂബക്കര്‍ ചെങ്കളം(77) അന്തരിച്ചു. തളങ്കരയില്‍ നിന്ന് ഖത്തറിലെത്തിയ ആദ്യ പ്രവാസികളില്‍ ഒരാളാണ്. ഖത്തറില്‍ ജോലി തേടി എത്തിയിരുന്ന അനേകം പേര്‍ക്ക് അത്താണിയായിരുന്നു. അബൂബക്കറിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ബദര്‍ ഹോട്ടല്‍ ഖത്തറില്‍ ഏറെ അറിയപ്പെട്ടിരുന്നു. ദോഹയില്‍ ടെക്സ്‌റ്റൈല്‍ വ്യാപാരവും നടത്തിയിരുന്നു. ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് അടക്കമുള്ള സംഘടനകളില്‍ സജീവമായിരുന്നു. ദഖീറത്തുല്‍ ഉഖ്റാ സംഘത്തിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ്. തളങ്കര ജദീദ് റോഡ് അന്നിഹ്‌മത്ത് …

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; ആചാരത്തില്‍ മാറ്റം തീരുമാനിക്കേണ്ടത് തന്ത്രിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ തള്ളി പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ആരാധനാലയങ്ങളില്‍ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി …

ബെള്ളൂരില്‍ 20കാരി എലിവിഷം കഴിച്ചു ജീവനൊടുക്കി

കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍, നെട്ടെണിഗെയില്‍ എലിവിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 20കാരി മരിച്ചു. കുഞ്ചത്തൊടി ഹൗസില്‍ കൃഷ്ണന്റെ മകള്‍ പി.കെ ജയശ്രീ (20)യാണ് ശനിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മംഗ്‌ളൂരുവിലെ ഒരു ചെമ്മീന്‍ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന ജയശ്രീ ഡിസംബര്‍ 29ന് ആണ് വീട്ടില്‍ വച്ച് വിഷം കഴിച്ചത്.സഹോദരന്‍ കെ. സുനിലിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. സുമ സഹോദരിയാണ്.

യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്: പ്രതികളെ 19 വര്‍ഷങ്ങള്‍ക്കു ശേഷം സിബിഐ അറസ്റ്റു ചെയ്തു, പിടിയിലായത് സൈനികര്‍

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 19 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂരിലെ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.കൊല്ലം, അഞ്ചല്‍ സ്വദേശിനിയായ യുവതിയും ഇരട്ടക്കുട്ടികളും 19 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിനു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.സിബിഐ നടത്തിയ അന്വേഷണത്തിനൊടുവില്‍ പോണ്ടിച്ചേരിയില്‍ വച്ചാണ് രണ്ടു പ്രതികളെയും അറസ്റ്റു ചെയ്തത്. കൂട്ടക്കൊല നടക്കുന്ന സമയത്ത് ഇരുവരും സൈന്യത്തിലായിരുന്നു. കൂട്ടക്കൊലക്കേസില്‍ പ്രതികളായതോടെ ഇരുവരും ഒളിവില്‍ …

കൊടക്കാട്ടെ കൃഷിയിടങ്ങളില്‍ ഭീഷണിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചുകൊന്നു

കാസര്‍കോട്: കൊടക്കാട് ചേന്തക്കണ്ടം മേഖലയിലെ പാടങ്ങളില്‍ ഭീഷണിയായിമാറിയ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചുകൊന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ് ഭീമനടിയില്‍ നിന്നെത്തിയ വനംവകുപ്പ് അധികൃതര്‍ വെടിവച്ചുകൊന്നത്. ശനിയാഴ്ച രാവിലെയാണ് ടിവി ബാലന്റെ ജല സംഭരണിയില്‍ കാട്ടുപന്നി വീണത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മേഖലയില്‍ വര്‍ഷങ്ങളായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൃഷിചെയ്യാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. നിരന്തരം കാര്‍ഷിക വിളകള്‍ക്കു നാശം ഉണ്ടാക്കിയ പന്നിയാണു കിണറ്റില്‍ വീണത്. പന്നിയെ പിന്നീട് ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിച്ചു.

താല്‍പര്യം 18 മുതല്‍ 30 വരെയുള്ള സ്ത്രീകളെ, യു.എസ് മോഡല്‍ എന്ന വ്യാജേന സ്‌നാപ്ചാറ്റു വഴി 23 കാരന്‍ വീഴ്ത്തിയത് 700 ഓളം സ്ത്രീകളെ, സ്വകാര്യദൃശ്യം യുവാവിന്റെ ഡേറ്റിങ് ആപ്പില്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവാവ് അകത്തായി

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ സ്വകാര്യദൃശ്യം കൈക്കലാക്കി അതുപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. യുഎസ് മോഡലായി ചമഞ്ഞായിരുന്നു സ്ത്രീകളെ വീഴ്ത്തിയത്. ഡല്‍ഹി സ്വദേശിയായ 23-കാരന്‍ തുഷാര്‍ സിങ് ബിഷ്താണ് പിടിയിലായത്. 700-ലധികം സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചത്. സ്‌നാപ്ചാറ്റും ഡേറ്റിങ് ആപ്പായ ബംബിളും വഴിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ ആ നമ്പറുപയോഗിച്ചാണ് വ്യാജ പ്രൊഫൈലുണ്ടാക്കിയത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യു.എസ്. മോഡല്‍ എന്ന നിലയിലായിരുന്നു പ്രൊഫൈല്‍. ബ്രസീലിയന്‍ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് …

തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം

കൊച്ചി: തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ (5) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. തെങ്ങിന്റെ അടിഭാഗം കേടായിക്കിടക്കുന്നത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതിന്റെ സമീപത്ത് തീയിട്ടപ്പോള്‍ തണുപ്പകറ്റാനായി കുട്ടി തെങ്ങിന് സമീപം നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് തെങ്ങ് മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്. കുട്ടിയെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരോട്ടിച്ചുവട് സ്വദേശി …