ബാല്യകാല സുഹൃത്ത് ഇനി ജീവിത പങ്കാളി; നടി സാക്ഷി അഗര്‍വാള്‍ വിവാഹിതയായി

തെന്നിന്ത്യന്‍ താരം സാക്ഷി അഗര്‍വാള്‍ വിവാഹിതയായി. നവ്‌നീത് ആണ് സാക്ഷിയുടെ വരന്‍. ഇരുവരുടേയും പ്രണയ വിവാഹമാണ്. ഗോവയില്‍ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ സാക്ഷി തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്. അതേസമയം കുട്ടിക്കാലം മുതലുള്ള സാക്ഷിയുടെ സുഹൃത്ത് കൂടിയാണ് നവ്‌നീത്. ‘ബാല്യകാല സുഹൃത്തില്‍ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകള്‍.” എന്നാണ് തനറെ വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് സാക്ഷി അഗര്‍വാള്‍ കുറിച്ചത്. കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായ താരമാണ് സാക്ഷി അഗര്‍വാള്‍. 2013 ല്‍ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് സാക്ഷി അ?ഗര്‍വാളിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരായിരം കിനാക്കള്‍ എന്ന ചിത്രത്തിലാണ് സാക്ഷി അ?ഗര്‍വാള്‍ അഭിനയിച്ചത്.രജനികാന്തിന്റെ കാല, അജിത്തിന്റെ വിശ്വാസം, ടെഡ്ഡി, സിന്‍ഡ്രല്ല, അരണ്‍മനൈ 3, നാന്‍ കടവുളൈ ഇല്ലേ, ബഗീര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സാക്ഷി അഭിനയിച്ചിട്ടുണ്ട്. അധര്‍മ കഥൈകള്‍ എന്ന ചിത്രമാണ് സാക്ഷിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഗസ്റ്റ് ചാപ്റ്റര്‍ 2, ദ നൈറ്റ് എന്നീ സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page