കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 19 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂരിലെ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം, അഞ്ചല്‍ സ്വദേശിനിയായ യുവതിയും ഇരട്ടക്കുട്ടികളും 19 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിനു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
സിബിഐ നടത്തിയ അന്വേഷണത്തിനൊടുവില്‍ പോണ്ടിച്ചേരിയില്‍ വച്ചാണ് രണ്ടു പ്രതികളെയും അറസ്റ്റു ചെയ്തത്. കൂട്ടക്കൊല നടക്കുന്ന സമയത്ത് ഇരുവരും സൈന്യത്തിലായിരുന്നു. കൂട്ടക്കൊലക്കേസില്‍ പ്രതികളായതോടെ ഇരുവരും ഒളിവില്‍ പോയി. വിവിധ അന്വേഷണ ഏജന്‍സികള്‍ രാജ്യത്തും പുറത്തും നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.