‘2024 തന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല, ജീവിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ…’; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം ഫോട്ടോഗ്രാഫർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ഫോട്ടോഗ്രാഫറെ ഫ്‌ളാറ്റിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തൊടുപുഴ കരിക്കോട് എടവെട്ടി സ്വദേശി പടിപ്പുരക്കല്‍ വീട്ടില്‍ ഷിനാസ് പി. ബദറുദ്ദീനാ(35)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ എം.ആര്‍.റസിഡന്‍സി എന്ന ഫ്‌ളാറ്റില്‍ ജനല്‍ കമ്പിയില്‍ തുണിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.മലപ്പുറം ഡൗണ്‍ഹില്‍ കോട്ടപ്പടി സ്വദേശി വെന്താട്ടി വീട്ടില്‍ മുഹമ്മദ് ഹാരീഫിനൊപ്പം കഴിഞ്ഞ 5 മാസമായി എം ആര്‍ റസിഡന്‍സിയിലാണ് ഷിനാസ് താമസിക്കുന്നത്. കണ്ണൂര്‍ കക്കാട് റോഡിലുള്ള മാങ്കോ മീഡിയ എന്ന സ്റ്റുഡിയോവില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത് വരികയുമായിരുന്നു.സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായും ഭാര്യയുമായി അകന്ന് കഴിഞ്ഞുവരികയുമായിരുന്നു ഷിനാസെന്ന് ടൗണ്‍ പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട ശേഷമാണ് ആത്മഹത്യ ചെയ്തത്. ‘2024 തന്നെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ലെന്നും ഇനി ജീവിക്കാൻ ആഗ്രഹമുണ്ട്.. പക്ഷേ..’എന്നാണ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ബദറുദ്ദീനിന്റെയും റൈഹാനത്തിന്റെയും മകനാണ്.സഹോദരങ്ങള്‍: നിയാസ്, ഷിഹാസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page