ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്

കൊല്ലം: ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം. മൂന്നുപേർക്ക് ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ, ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറും തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി എം സി റോഡിൽ ചടയമംഗലം നെട്ടേത്തറയിൽ 11.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കുട്ടികൾക്കുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page