താല്‍പര്യം 18 മുതല്‍ 30 വരെയുള്ള സ്ത്രീകളെ, യു.എസ് മോഡല്‍ എന്ന വ്യാജേന സ്‌നാപ്ചാറ്റു വഴി 23 കാരന്‍ വീഴ്ത്തിയത് 700 ഓളം സ്ത്രീകളെ, സ്വകാര്യദൃശ്യം യുവാവിന്റെ ഡേറ്റിങ് ആപ്പില്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവാവ് അകത്തായി

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ സ്വകാര്യദൃശ്യം കൈക്കലാക്കി അതുപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. യുഎസ് മോഡലായി ചമഞ്ഞായിരുന്നു സ്ത്രീകളെ വീഴ്ത്തിയത്. ഡല്‍ഹി സ്വദേശിയായ 23-കാരന്‍ തുഷാര്‍ സിങ് ബിഷ്താണ് പിടിയിലായത്. 700-ലധികം സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചത്. സ്‌നാപ്ചാറ്റും ഡേറ്റിങ് ആപ്പായ ബംബിളും വഴിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ ആ നമ്പറുപയോഗിച്ചാണ് വ്യാജ പ്രൊഫൈലുണ്ടാക്കിയത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യു.എസ്. മോഡല്‍ എന്ന നിലയിലായിരുന്നു പ്രൊഫൈല്‍. ബ്രസീലിയന്‍ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ വ്യാജപ്രൊഫൈലില്‍ ഉപയോഗിച്ചു വന്നത്. ഈ വ്യാജപ്രൊഫൈലിലൂടെ പല സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു. 18 മുതല്‍ 30 വയസ്സുവരെയുള്ള യുവതികളെകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഈ യുവതികളുടെ ഫോണ്‍ നമ്പറും സ്വകാര്യ ഫോട്ടോസും വീഡിയോസുമുള്‍പ്പടെ ഇയാള്‍ സംഘടിപ്പിച്ചു. സ്‌നാപ്ചാറ്റ് വഴിയും മറ്റുമയക്കുന്ന ദൃശ്യങ്ങള്‍ ഇവരറിയാതെ ഇയാള്‍ തന്റെ ഫോണില്‍ സേവ് ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങളുപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്താനാരംഭിച്ചു. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുമെന്നും ഡാര്‍ക്ക് വെബ്ബിന് വില്‍ക്കുമെന്നുമായിരുന്നു ഭീഷണി. യുവതികളിലൊരാള്‍ പൊലീസില്‍ പരാതിപ്പെടുന്നതോടെയാണ് ഇയാള്‍ കുടുങ്ങുന്നത്. ബംബിള്‍ വഴി 500 സ്ത്രീകളെയും സ്‌നാപ്ചാറ്റും വാട്‌സാപ്പും വഴി 200 സ്ത്രീകളെയും ഇയാള്‍ തട്ടിപ്പിനിരയാക്കി എന്ന് പൊലീസ് പറയുന്നു. ഡല്‍ഹി നിവാസിയായ തുഷാറിന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്നിക്കല്‍ റിക്രൂട്ടറായി ജോലി ചെയ്തു വരികയായിരുന്നു. സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം നല്‍കുന്നതിനായി തുഷാര്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. പണം കൊടുത്തില്ലെങ്കില്‍ അവരുടെ രഹസ്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമെന്നും അല്ലെങ്കില്‍ ഡാര്‍ക്ക് വെബില്‍ വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തി വന്നത്.
കഴിഞ്ഞ ഡിസംബര്‍ 13-ന് രണ്ടാം വര്‍ഷ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. എ.സി.പി അരവിന്ദ് യാദവിന്റെ മേല്‍നോട്ടത്തില്‍ വെസ്റ്റ് ഡല്‍ഹിയിലെ സൈബര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. ക്രിമിനല്‍ പ്രവര്‍ത്തനം നടത്താനുപയോഗിച്ച ഒരു വെര്‍ച്വല്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍, വിവിധ ബാങ്കുകളിലെ 13 ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്
ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

You cannot copy content of this page