കലാമാമാങ്കത്തിന് തുടക്കം; അഞ്ചുനാള്‍ അനന്തപുരി ഇനി കൗമാരപുരി; കലോത്സവവേദി അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയാവുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം.ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. ഉദ്ഘാടനത്തിന് മുമ്പ് കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു.എംടി വാസുദേവന്‍ നായര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ സംഘനൃത്തത്തോടെ ആരംഭിക്കുന്ന കലോത്സവം കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കാഴ്ച കൂടി ആവുകയാണെന്ന് …

ഗുളികന്‍ ദേവസ്ഥാനത്തെ ഭക്ഷണവും പാത്രങ്ങളും നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം; യുവാവിന്റെ കൈവിരല്‍ കടിച്ചു മുറിച്ചു, എല്ലു പൊട്ടിച്ചു

കാസര്‍കോട്: ഗുളികന്‍ ദേവസ്ഥാനത്തെ ഊട്ടുപുരയിലെ ഭക്ഷണവും പാത്രങ്ങളും നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധത്തിനാണെന്നു പറയുന്നു, യുവാവിനെ മര്‍ദ്ദിക്കുകയും പെരുവിരല്‍ കടിച്ചുമുറിച്ച് എല്ലു പൊട്ടിക്കുകയും ചെയ്തതായി പരാതി. നീലേശ്വരം, ചിറപ്പുറം, ആലിങ്കീഴില്‍ ഹൗസിലെ ബി. രമേശന്റെ പരാതിയില്‍ കിഷോര്‍, ചിപ്പു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പുതുവത്സര ദിനത്തില്‍ രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആലിങ്കീഴില്‍ ഗുളികന്‍ ദേവസ്ഥാനത്തെ ഊട്ടുപുരയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങളും പാത്രങ്ങളും നേരത്തെ നശിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത വിരോധത്തില്‍ കാലിച്ചാന്‍ കാവ് ക്ഷേത്രത്തിനു …

മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകളുടെ കാര്‍ ബസുമായി കൂട്ടിയിടിച്ചു, ബസിനെ പിന്തുടര്‍ന്ന് പിടികൂടി

കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍ വച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിര്‍ത്താതെ പോയി. ഡ്രൈവര്‍ ബസിനെ പിന്തുടര്‍ന്നു. സനയ്ക്ക് സാരമായ പരുക്കുകള്‍ ഇല്ലെന്നാണ് വിവരം. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്.റായ്ചക്-കൊല്‍ക്കത്ത റൂട്ടിലോടുന്ന ബസ് കാറിന്റെ ഗ്ലാസില്‍ ഇടിച്ചെങ്കിലും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസുകാരും ബസിനെ പിന്തുടരുകയും ഒരു കിലോമീറ്റര്‍ അകലെയുള്ള സഖേര്‍ബസാര്‍ ക്രോസിംഗില്‍ …

കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സച്ചിതാറൈ എത്രപേര്‍ക്ക് ജോലി കൊടുക്കും?; ബായാറിലെ യുവതിയില്‍ നിന്ന് തട്ടിയത് 13,80,000 രൂപ, മുന്‍ ഡിവൈഎഫ്‌ഐ നേതാവായ സച്ചിതറൈക്കെതിരെ വീണ്ടും കേസ്

കാസര്‍കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ പുത്തിഗെ, ബാഡൂരിലെ സച്ചിതറൈയ്‌ക്കെതിരെ മഞ്ചേശ്വരം പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു.ഇതോടെ സച്ചിതയ്‌ക്കെതിരായ തട്ടിപ്പു കേസുകളുടെ എണ്ണം 20 കവിഞ്ഞു. ബായാര്‍ ധര്‍മ്മത്തടുക്ക, കുറുവാജെയിലെ യുവതിയുടെ പരാതി പ്രകാരമാണ് സച്ചിതയ്‌ക്കെതിരെ മഞ്ചേശ്വരം പൊലീസ് ഏറ്റവും ഒടുവിലായി കേസെടുത്തത്. കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സീനിയര്‍ ക്ലര്‍ക്കിന്റെ ജോലി വാഗ്ദാനം ചെയ്ത് 13,80,000 രൂപ തട്ടിയെടുത്തുവെന്നാണ് …

ചൈനയില്‍ കോവിഡിനെപ്പോലെ മറ്റൊരു മാരക രോഗാണു; എന്താണ് എച്ച് എം പി വി? എന്താണ് രോഗ ലക്ഷണം? എങ്ങനെ പ്രതിരോധിക്കാം?

ചൈനയില്‍ മറ്റൊരു മാരക രോഗമായ എച്ച് എം പി വി (ഹ്യൂമന്‍മെറ്റാപ്ന്യൂമോവൈറസ്) രോഗാണുവിന്റെ നെഗറ്റീവ് സെന്‍സ് സിംഗിള്‍ സ്ട്രാന്‍ഡഡ് ആര്‍ എന്‍ എ വൈറസ് പ്രകടമായിരിക്കുകയാണ്. ഇത് ചൈനയില്‍ ആശങ്ക പരത്തിയിട്ടില്ലെന്നാണ് സൂചനയെങ്കിലും ഈ രോഗത്തിന്റെ ചൈനയിലെ വ്യാപനത്തെക്കുറിച്ചുള്ള സൂചനകള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്.കോവിഡ് -19 പകര്‍ച്ച വ്യാധിക്കു ശേഷമാണ് എച്ച് എം പി വി ചൈനയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ആശുപത്രികള്‍ ഈ രോഗം ബാധിച്ചവരെക്കൊണ്ടു നിറഞ്ഞു കവിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം ബാധിച്ചു മരിച്ചവരെ സംസ്‌ക്കരിക്കുന്നതിന് …

നീലേശ്വരം നഗരസഭാധ്യക്ഷയുടെ ഭര്‍ത്താവ് തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി ശാന്തയുടെ ഭര്‍ത്താവ് പോടോത്തുരുത്തിയിലെ പുളുക്കൂല്‍ കുഞ്ഞിക്കണ്ണ(72)നെ തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 8.45 മണിക്കാണ് പരിസരവാസികള്‍ വീടിനു സമീപത്തുള്ള തേജസ്വിനി പുഴയില്‍ പി. കുഞ്ഞിക്കണ്ണനെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കരയ്‌ക്കെടുത്തു തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. സംഭവത്തില്‍ നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മക്കള്‍: ടി.വി സുരേഷ് (സിപിഎം പേരോല്‍ ലോക്കല്‍ കമ്മിറ്റി അംഗം), …

ഇരിയണ്ണി, തീയടുക്കത്ത് വീണ്ടും പുലി; തൊഴുത്തില്‍ കയറി പശുക്കിടാവിനെ ആക്രമിച്ചു, വീട്ടുകാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയി

കാസര്‍കോട്: ഇരിയണ്ണി, തീയടുക്കത്ത് വീണ്ടും പുലിയിറങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് എത്തിയ പുലി തൊഴുത്തില്‍കെട്ടിയ പശുക്കിടാവിനെ ആക്രമിച്ചു. പശുവിന്റെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയി. തീയടുക്കത്തെ കുഞ്ഞമ്പുവിന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ പശുകിടാവിന്റെ കഴുത്തിലും ചെവിയിലും പരിക്കേറ്റു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തീയടുക്കത്ത് പുലി എത്തിയത്. വ്യാഴാഴ്ച ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് കാട്ടുപോത്താണ് പുലിയുടെ ആക്രമണത്തിനു ഇരയായത്. എന്നാല്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല. …

കാറിൽ കടത്താൻ ശ്രമിച്ച 60 ലിറ്റർ കർണാടക മദ്യവും 48 ലിറ്റർ ബിയറും എക്‌സൈസ്‌ പിടികൂടി, പ്രതി രക്ഷപെട്ടു

കാസർകോട്: കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 60 ലിറ്റർ കർണാടക നിർമ്മിത മദ്യവും 48 ലിറ്റർ ബിയറും എക്‌സൈസ്‌ പിടികൂടി. ഡ്രൈവർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വച്ചാണ് മദ്യക്കടത്ത് പിടികൂടിയത്. എക്സൈസ് ചെക്ക് പോസ്റ്റ് ടീമും സ്പെഷൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മദ്യ കടത്ത് കണ്ടെത്തിയത്. പരിശോധനയിൽ 60.48 ലിറ്റർ കർണാടക മദ്യവും 48 ലിറ്റർ കർണാടക ബിയറും ഹോണ്ട സിറ്റി കാറിനകത്തു സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വാഹനവും …

സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; കുട്ടിയുടെ ബന്ധുക്കൾ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് വിക്രവണ്ടിയിലെ സ്വകാര്യ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പഴനിവേലിന്റെയും ശിവശങ്കരിയുടെയും മകൾ വിദ്യാർഥിയായ ലിയ ലക്ഷ്മി ആണ്‌ മരിച്ചത്. കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണാണ് മരണം. സ്‌കൂൾ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള സെപ്‌റ്റിക് ടാങ്കിൻ്റെ ഇരുമ്പ് അടപ്പ് മാസങ്ങളായി തുരുമ്പെടുത്ത് ഒടിഞ്ഞുകിടക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും സ്കൂൾ അധികൃതർ രക്ഷിതാക്കളിൽനിന്ന് വിവരം മറച്ചുവെച്ചതായി ആരോപണമുണ്ട്.കുട്ടികൾ കളിക്കുന്നതിനിടെ ടാങ്കിൻ്റെ ഇരുമ്പ് കവർ അപ്രതീക്ഷിതമായി തകരുകയായിരുന്നു. …

ഇനി കേരള വന്ദേ ഭാരതിൽ സീറ്റ് കിട്ടാതിരിക്കില്ല; 312 സീറ്റ് വർധിക്കുന്നു, 20 കോച്ചുള്ള റേക്ക് എത്തി, തിരുവനന്തപുരം–കാസർകോട് സർവീസ് ദിവസങ്ങൾക്കകം

തിരുവനന്തപുരം∙ തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിനുള്ള 20 കോച്ചുള്ള പുതിയ റേക്ക് കേരളത്തിലെത്തി. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് ലഭിച്ചിരിക്കുന്നത്. പുതിയ റേക്ക് ഉപയോഗിച്ചുള്ള തിരുവനന്തപുരം–കാസർകോട് സർവീസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിത്തുടങ്ങിയതുമുതൽ മികച്ച പ്രതികരണമാണ് ട്രെയിനിന് ലഭിച്ചത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി മാത്രമാണ് പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിൽ കേൾക്കാനുണ്ടായ്ത്. ഇപ്പോഴിതാ വന്ദേ ഭാരത് യാത്രക്കാർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി പുറത്തുവരികയാണ്.20 കോച്ചുകളിലായി 1440 പേർക്കു സഞ്ചരിക്കാൻ …

ചൈനയിൽ പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് കേസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല; പരിഭ്രാന്തരാകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അധികൃതർ

ന്യൂഡൽഹി: ചൈനയിൽ അതിവേഗത്തിൽ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് സംബന്ധിച്ച് ഇന്ത്യക്കാർക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എ‌ച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു.എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം …

വിവാഹം കഴിഞ്ഞ് വിരുന്നിന് വന്നപ്പോള്‍ 22 കാരിയായ വധു കാമുകനൊപ്പം ഒളിച്ചോടി; യുവതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: വിരുന്നിനെത്തിയപ്പോള്‍ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭര്‍ത്താവും. ബുധനാഴ്ച ഉത്തര്‍പ്രദേശില ഭാഗ്പതിലാണ് സംഭവം. 22 കാരിയായ ബിനൌലി സ്വദേശി സുമന്‍ കുമാരിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കാമുകന്‍ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. നീരജ് കുമാറും 22 കാരിയും അയല്‍വാസികളായിരുന്നു. ഏറെക്കാലമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. യുവതിയുടെ എതിര്‍പ്പ് മറികടന്ന് …

പാറക്കട്ടയിലെ നാഗേഷ് പി.ആചാര്യ അന്തരിച്ചു

കാസര്‍കോട്: പാറക്കട്ടയിലെ നാഗേഷ് പി.ആചാര്യ(64) അന്തരിച്ചു. ഭാര്യ: ഭാരതി. മക്കള്‍: ചൈത്ര, ചിന്തന്‍, ചിന്‍മയി. മരുമകന്‍: സൂരജ് (ബംഗളൂരു). സഹോദരങ്ങള്‍: പരേതനായ ലീലാധര പി.ആചാരി, കല്‍പന, ലത.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച് ബീച്ചിലേക്ക് ക്ഷണിച്ചു; പെണ്‍കുട്ടിയെത്തിയത് ബന്ധുക്കളെ കൂട്ടി, ഏറെ പ്രതീക്ഷയോടെ എത്തിയ ഡോക്ടര്‍ പോക്‌സോ കേസില്‍ കുടുങ്ങി

കോഴിക്കോട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിലേക്ക് വരാന്‍ ക്ഷണിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഡോ. അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അടുത്തുകൂടിയ ഡോക്ടര്‍ ബീച്ചിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആസൂത്രണം ചെയ്തതു പ്രകാരം വ്യാഴാഴ്ച രാവിലെ ഡോക്ടറോടു ബീച്ചിലെത്താന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍നിന്ന് അലന്‍ കാറില്‍ ബീച്ച് റോഡിലെത്തി.പെണ്‍കുട്ടിയെ കാറില്‍ …

തന്നേക്കാള്‍ കൂടുതല്‍ ഇഷ്ടം ചേച്ചിയോട്; വീട്ടില്‍ എത്തിയ മാതാവിനെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തി യുവതി

മുംബൈ: തന്നേക്കാള്‍ കൂടുതല്‍ ചേച്ചിയോടാണ് ഇഷ്ടമെന്ന് സംശയിച്ച് മാതാവിനെ കൊന്ന മകള്‍ അറസ്റ്റിലായി. മുംബൈ കുര്‍ള ഖുറേഷി നഗര്‍ ഏരിയയിലെ നാല്‍പ്പത്തിയൊന്നുകാരിയായ രേഷ്ട മുസാഫര്‍ ഖ്വാസിയാണ് മാതാവിനെ കൊലപ്പെടുത്തിയത്. സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖ്(62) ആണ് കൊല്ലപ്പെട്ടത്. തന്നേക്കാള്‍ ചേച്ചിയെയാണ് മാതാവിന് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് ഇളയ മകളെ കാണാന്‍ പോയതായിരുന്നു സാബിറ. മകളുടെ വീട്ടില്‍ എത്തിയപ്പോള്‍ ഊഷ്മളമായ …

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തെരുവത്തെ ടിഎ ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: തെരുവത്തെ ടിഎ ഇബ്രാഹിം എന്ന ഹോട്ടല്‍ ഉമ്പുച്ച (86) അന്തരിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. തെരുവത്തെ സാമൂഹ്യ-കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവവുമായിരുന്നു. ഒരു കാലത്ത് തെരുവത്തെ സമസ്ത മേഖലകളിലെയും നിറസാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു. നേരത്തേ സ്റ്റേഷനറി കട നടത്തി. തെരുവത്ത് മില ഹോട്ടല്‍ നടത്തിയ ഉമ്പുച്ച പിന്നീട് ഗാര്‍ഡന്‍ ഹോട്ടല്‍ വ്യാപാരിയായി. കപ്പലിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കള്‍: സുല്‍ഫിക്കര്‍, സറീന, ഫൗസിയ, സൗഫാന, സജ്ദാസ്. മരുമക്കള്‍: സൈനുദ്ദീന്‍, ഉസ്മാന്‍, ഹാശിം, അന്‍വര്‍. സഹോദരങ്ങള്‍: മഹ്‌മൂദ്, …

നല്ലോംപുഴയില്‍ റിട്ട.അദ്ധ്യാപകന്‍ കുളിമുറിയില്‍ വീണു മരിച്ച നിലയില്‍

കാസര്‍കോട്: നല്ലോംപുഴയില്‍ റിട്ട.അധ്യാപകനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നല്ലോമ്പുഴ കുരുത്തോലവയലിലെ പറമ്പകത്ത് വീട്ടില്‍ ആന്റണി ഏബ്രഹാം(അപ്പച്ചന്‍-66) ആണ് മരിച്ചത്. വ്യാഴാഴ്ചഉച്ചയ്ക്കാണ് മരിച്ച നിലയില്‍ കണ്ടത്. പരപ്പ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്‍ അദ്ധ്യാപകനായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30 ന് കണ്ണിവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.ഭാര്യ: ലീലാമ്മ പൗവ്വത്ത് (റിട്ട. അധ്യാപിക, മുനയന്‍കുന്ന് ബി.എച്ച്.എല്‍.പി സ്‌കൂള്‍). മക്കള്‍: ദീപക് ആന്റണി (എഞ്ചിനീയര്‍, ബംഗളൂരു), കിരണ്‍ ആന്റണി (സൂറത്ത്കല്‍). മരുമക്കള്‍: (മെറിന്‍, ലക്ചറര്‍ ബംഗളൂരു), അഞ്ജു (ചെന്നൈ).

ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം: കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുന്‍കരുതല്‍; അടിയന്തരാവസ്ഥ? ആശങ്കയോടെ ലോകം

ബീജിങ്: കോവിഡിന് പിന്നാലെ അഞ്ചുവര്‍ഷത്തിന് ശേഷം ചൈനയില്‍ മറ്റൊരു വകഭേദം. ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് സമൂഹ മാധ്യമ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്നും പ്രചരിക്കുന്നു. തിരക്കേറിയ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച രോഗികളുള്ള വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. SARS-CoV-2 (COVID-19) എന്ന എക്‌സ് …