കന്നിപ്രസവത്തില്‍ കണ്‍മണികള്‍ നാല്; ഏഴു ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം കിട്ടുന്ന സൗഭാഗ്യം ബാനത്ത് ദുര്‍ഗ്ഗയ്ക്ക്
മംഗ്‌ളൂരു: കാത്തിരിപ്പിനൊടുവില്‍ തേജ-ബാനത്ത് ദുര്‍ഗ്ഗ ദമ്പതികള്‍ക്ക് പിറന്നത് നാലു കണ്‍മണികള്‍. അമ്മയും കുഞ്ഞുങ്ങളും മംഗ്‌ളൂരു, കങ്കനാടിയിലെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ സുഖമായി കഴിയുന്നു. തെലുങ്കാന സ്വദേശികളാണ് തേജ-ബാനത്ത് ദുര്‍ഗ്ഗ ദമ്പതികള്‍. തേജ മംഗ്‌ളൂരുവില്‍ റെയില്‍വെ ജീവനക്കാരനാണ്. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞ് കുറച്ചു കാലമായെങ്കിലും കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. നീണ്ട കാലത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ബാനത്ത് ദുര്‍ഗ്ഗ ഗര്‍ഭം ധരിച്ചത്. ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ജോയല്‍ അല്‍മേഡയാണ് വൈദ്യസഹായം ചെയ്തത്. നേരത്തെ നടത്തിയ സ്‌കാനിംഗില്‍ നാലു …