ലോറി ബൈക്കിലിടിച്ച് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയായ യുവാവിന് ദാരുണാന്ത്യം. ഹാജിറ മെഡിക്കല്‍സ് ഉടമയും ദേര്‍ളക്കട്ടെ സ്വദേശി ജലീലിന്റെ മകനുമായ അവ്‌സാഫ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നാട്ടക്കല്ല് തിബ്ലപദവിന് സമീപം ആണ് അപകടം. അവ്‌സാഫ് ദേര്‍ളകട്ടെയില്‍ നിന്ന് തിബ്ലപദവിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. തിബ്ലപദവിലെ ഡിവൈഡറിന് സമീപം ലോറി പെട്ടെന്ന് ലോറി കയറി വന്നതോടെ ബൈക്ക് ലോറിയുടെ പിന്‍ഭാഗത്ത് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവ്‌സഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടുവര്‍ഷം മുമ്പ് ഫാര്‍മസി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവ്‌സഫ് ദേര്‍ളക്കാട്ടെ ജംഗ്ഷനിലെ മെഡിക്കല്‍ സ്റ്റോര്‍ നടത്തിവരികയായിരുന്നു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.