കോഴിക്കോട്: ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ഈശ്വരമംഗലത്തെ മുസ്തഫയാണ് അറസ്റ്റിലായത്.
എറണാകുളത്തു നിന്ന് കോഴിക്കോട് വഴി കര്‍ണ്ണാടക ഹാസനിലേക്കു പോവുകയായിരുന്ന കര്‍ണ്ണാടക ബസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം. അക്രമത്തിനിരയായതു കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ്. എടപ്പാളിനും കോഴിക്കോടിനുമിടയില്‍ വച്ചായിരുന്നു അതിക്രമം. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പെണ്‍കുട്ടി പരാതിപ്പെട്ടത്.