കാസര്‍കോട്: സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ ഇരുമ്പു വടി കൊണ്ട് ആക്രമിച്ചു. കൂഡ്‌ലു, ആര്‍.ഡി നഗര്‍, നാക്കൂരി ഹൗസിലെ ശരത് (32)ആണ് അക്രമത്തിനു ഇരയായത്. ഞായറാഴ്ച രാത്രി 12 മണിയോടെ കൂഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. ശരത് നല്‍കിയ പരാതിയില്‍ കൂഡ്‌ലുവിലെ ദീപു എന്ന പ്രദീപ്, മഹേഷ് എന്ന ബട്ടംപാറ മഹേഷ്, കൗശിക് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സുഹൃത്തുക്കളുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്നു ശരത് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.