ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ.സോണിയ.
വിളിച്ചിട്ടും യുവതി മുറി തുറക്കാത്തതിനാൽ സോണിയയുടെ മാതാപിതാക്കൾ കഴക്കൂട്ടം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്ന് പൊലീസെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതിൽ തുറന്ന് അകത്തു കയറിയത്. ജനറൽ കമ്പിയിൽ ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഷിബുലാലാണ് ഭർത്താവ്. മകൾ സാൻവിക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page