ദുബായിൽ വീട്ടുജോലിക്കെത്തി; എട്ടുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവതി അറസ്റ്റിൽ

ആലപ്പുഴ: ദുബായിൽ വീട്ടുജോലിക്കെത്തിയ ശേഷം 8 വയുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് നടന്ന അതിക്രമത്തിനാണ് പുന്നപ്ര സ്വദേശി പുതുവൽ വീട്ടിൽ ജ്യോതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ നിന്നുള്ള പ്രവാസികളുടെ വീട്ടിൽ 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഈ കാലത്ത് എട്ട് വയസുകാരിയെ ജ്യോതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page