ന്യൂഡല്‍ഹി: യമനില്‍ കൊലക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ലെന്ന് യമന്‍ എംബസി. വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കി.
നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. കേസ് കൈകാര്യം ചെയ്തതും ഹൂതികളാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഉത്തരവിനെ യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ ചെയര്‍മാനായ ഡോ. റാഷിദ് അല്‍-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നാണ് എംബസിയുടെ വിശദീകരണം. ഗതാഗതമന്ത്രിയും
യെമൻ പ്രസിഡന്റ് വധശിക്ഷ ശരിവച്ചുവെന്ന വാർത്തകളെത്തുടർന്നായിരുന്നു വിശദീകരണം. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. സനാ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതെന്നാണു വിവരം. യെമൻ സർക്കാരിന് ഇതിൽ പങ്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് ഹൂതി വിമതരുടെ നീക്കങ്ങളാണ് ഇനി ഉറ്റുനോക്കുന്നത്. ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന്റെ ഇടപെടലും നിർണായകമായിരിക്കും. വിഷയത്തിൽ ഇടപെടാൻ കഴിഞ്ഞ ദിവസം ഇറാൻ സന്നദ്ധത അറിയിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണു പ്രതികരിച്ചത്.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8354479527402070618.jpg)