കാസർകോട്: പുലി ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം കാറഡുക്ക വനം സെക്ഷൻ ഓഫീസിലേക്ക് നടത്തിയ നൈറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.വന്യമൃഗശല്യം ശാശ്വതമായി പരി ഹരിക്കുക, പുലിഭീതിയിൽ നിന്ന് ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുക, കാർഷിക വിള കൾക്ക് സംരക്ഷണം ഉറപ്പു വരു ത്തുക, നൈറ്റ് പട്രോളിങ് ശക്ത മാക്കുക എന്നീ ആവശ്യങ്ങളുമായാണ് കർഷകസംഘം ഇരിയണ്ണി വില്ലേജ് കമ്മിറ്റി വകുപ്പിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇരിയണ്ണിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മാർച്ച് കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ വി സജേഷ് അധ്യക്ഷനായി. സിപി എം ഏരിയാ സെക്രട്ടറി എം മാധവൻ, ഇ മോഹനൻ, എ വിജയകുമാർ, പി വി മിനി, പി ബാലകൃ ഷ്ണൻ, ബി കെ നാരായണൻ, കെ പ്രഭാകരൻ എന്നിവർ സംസാരി സുരക്ഷിതച്ചു. വി വാസു സ്വാഗതം പറഞ്ഞു. മാർച്ചിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കർഷകസംഘം നേതാക്കൾ ചർച്ച നടത്തി. കൂടുതലായി ഒരു വാഹനം കൂടി പട്രോളിങ്ങിന് നൽകാനും ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനം നൽകാൻ ഇട പെടൽ നടത്തുമെന്ന് ഉദ്യോഗ സ്ഥർ ഉറപ്പ് നൽകി. പുലി ഭീതി നീക്കാൻ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരം സം ഘടിപ്പിക്കേണ്ടിവരുമെന്ന് കർഷ കസംഘം ഏരിയാ സെക്രട്ടറി ഇ മോഹനൻ, പ്രസിഡൻ്റ് എ വി ജയകുമാർ എന്നിവർ പറഞ്ഞു.