ബെയ്ജിങ്: ദക്ഷിണ ചൈനയുടെ നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്തു ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 53 പേര്‍ മരിച്ചു. 62 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ആയിരത്തോളം വീടുകള്‍ തകര്‍ന്നു.
ദക്ഷിണ ചൈനയിലെ സ്വയംഭരണ മേഖലയായ ടിബറ്റിലെ ടൊന്‍ഗ്ലായ്, ചങ്‌സുവ ടൗണ്‍ഷിപ്പ്, സിഗാസെയിലെ ഡിംഗ്രി എന്നിവിടങ്ങളിലാണ് ഭൂകമ്പം കടുത്ത ആഘാതമേല്‍പ്പിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 ആഘാതം രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ ഉറവിടത്തില്‍ നിന്നു 380 കിലോ മീറ്റര്‍ ചുറ്റളവില്‍ ഭൂചലനവും അനുഭവപ്പെട്ടു. ഭൂചലനം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലും ജനങ്ങളെ അമ്പരപ്പിച്ചു. അവര്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂചലനമുണ്ടായത് വനപ്രദേശത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വിഷമമുണ്ടാക്കുന്നുണ്ട്.
തകര്‍ന്ന വീടുകളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.