പയ്യന്നൂർ: വാർധക്യ സഹജമായ അസുഖങ്ങളാൽ പിലാ ത്തറ ഹോപ്പിൽ സാന്ത്വന പരിചരണത്തിലായിരുന്ന ഹാർമോണിസ്റ്റ് വി ശ്രീധരൻ (73) അന്തരിച്ചു. പയ്യന്നൂർ ശിവ ക്ഷേത്രം റോഡിൽ ലോഡ് മുറിയിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ഒക്ടോബർ 13നാണ് പയ്യന്നുർ പൊലീസിന്റെ നിർദേശപ്രകാരം ഹോപ്പിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മരിച്ചു. മൃതദേഹം പയ്യന്നൂർ പ്രിയ ദർശിനി ആശുപത്രി മോർച്ചറിയിൽ. ദീർഘകാലം ഹാർമോണിയം റിപ്പയറിങ്ങ് മേഖലയിൽ പ്രവർത്തിച്ചു. പാലക്കാട് സി എസ് കൃഷ്ണയ്യരുടെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. സംഗീതത്തിലും മുഖർശംഖ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. ദീർഘകാലം കേരള കലാമണ്ഡലത്തിൽ ഹാർമോണിയം അറ്റകുറ്റപ്പണി നടത്തുന്ന ജോലി ചെയ്തു. പയ്യന്നൂരിൽ കൈതപ്രം വി സ്ഥാപനത്തിലും ഹാർമോണിയം റിപ്പയർ ചെയ്യുന്ന ജോലിയെടുത്തു. പയ്യന്നൂരിൽ വാടക മുറിയിലായിരു ന്നു താമസിച്ചിരുന്നത്. ഗാനഗന്ധർവൻ യേശുദാസ്, സാക്‌സഫോൺ വാദകനായിരുന്ന കദ്രി ഗോപാൽ നാഥുൾപ്പെടെയുള്ള സംഗീതജ്ഞരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബന്ധുക്കളെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. തിരിച്ചറിയുന്നവർ പരിയാരം പൊലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാ ബിലിറ്റേഷൻ സെന്ററിലോ ഒമ്പതിന് പകൽ 12ന് മുമ്പ് ബന്ധപ്പെടണം. അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.