കാഞ്ഞങ്ങാട്: ലോക വലിച്ചെറിയല്‍ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് മോക്ക് ഡ്രില്ലും ഫ്‌ളാഷ്‌മോബും നാടകവും റാലിയും നടത്തി.
ശുചിത്വമിഷന്‍, നഗരസഭ, എസ്.പി.ബി പ്രൊജക്ട്, ജനമൈത്രി പൊലീസ്, എന്‍.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ബാബു പെരിങ്ങോത്ത് ആധ്യക്ഷ വഹിച്ചു. അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് ജെ.ആര്‍.ജി സുധാകരന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.വി സരസ്വതി, കല, കെ പ്രഭാവതി, സെക്രട്ടറി മനോജ് എന്‍, ബാലചന്ദ്രന്‍, ജയന്‍, സനല്‍, ജ്ഞാനേശ്വരി തുടങ്ങിയവര്‍ പ്രസംഗിച്ചു. നാടകത്തില്‍ മികച്ച അഭിനേതാവായ മോഹനന്‍ പെരിയയെ പൊന്നാടയണിയിച്ചു.