പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; ഇൻ്റേൺഷിപ്പിന് കൊച്ചിയിലെത്തിയ അഞ്ച് കാസർകോട് സ്വദേശികൾക്ക് നേരെ ആക്രമണം; വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ

കൊച്ചി: കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ കാസർകോട് സ്വദേശികളായ വിദ്യാർത്ഥികൾക്ക് നേരെ സുഹൃത്തായ വിദ്യാർത്ഥിയുൾപ്പെട്ട സംഘത്തിന്റെ ആക്രമണം. അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോട് സ്വദേശികളായ ഷാസിൽ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാൽ , അഫ്സൽ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഒരു പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം രണ്ട് സുഹൃദ് സംഘങ്ങൾ തമ്മിലെ സംഘർഷത്തിൽ കലാശിച്ചെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട് എയർ പോർട്ട്റോഡിന് സമീപം കൈപ്പടമുഗളിൽ അഫ്സൽ …

യുവതിയെ കഴുത്തു ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തി; വീണ് അബോധാവസ്ഥയിലായതാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു, പോസ്റ്റ്‌മോര്‍ട്ടത്തിൽ സത്യം തെളിഞ്ഞു, ഭർത്താവ് അറസ്റ്റിൽ, കൊലയ്ക്കുള്ള കാരണം തേടി പൊലീസ്

കൊല്ലം: ശാസ്താംകോട്ടയിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ ക്രൂരമായി ഭർത്താവ് തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഭര്‍ത്താവ് രാജീവ് മൊഴി നൽകി. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൈനാ​ഗപള്ളി സ്വദേശിയായ ശ്യാമയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ശ്യാമയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് രാജീവും ശ്യാമയും …

വയനാട് ദുരന്തമുണ്ടായ ചൂരൽ മലയിലെ ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ: ചൂരൽ മലയിലെ ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്തെ മഹേഷ് – ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ തിനപുരം അമ്പലക്കുന്ന് എസ്സി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ് മഞ്ജിമ. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പൊലീസ് അറിയിച്ചു.

പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകളാണ്. തിങ്കളാഴ്ച പുലർച്ചെ 12.37-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നു പേർ ചികിൽസയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ് (15), എറിൻ (16), നിമ (11) എന്നിവർ തൃശൂർ ജൂബിലി മിഷൻ …

കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീൻ ജീവനക്കാരനായ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീൻ ജീവനക്കാരനായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിച്ചേരി പെരളത്തെ കെ പത്മിനിയുടെ മകൻ കെ. മനുകൃഷ്ണ(30)നാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് പത്മിനിയും മനുവും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്. വെള്ളിയാഴ്ച വൈകിട്ട് പത്മിനി അമ്മാവന്റെ വീട്ടിനുടുത്തുള്ള തെയ്യം കെട്ടിന് പോയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തിയത്. പൂട്ടിയിട്ട വാതിലിൽ പലതവണ മുട്ടിയിട്ടും തുറന്നില്ല. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ …

അനുജൻ മരിച്ചതിന്റെ 18–ാം നാൾ സഹോദരിയും മരിച്ചു

കാസർകോട് : അനുജൻ മരിച്ചതിന്റെ 18–ാം നാൾ സഹോദരിയും മരിച്ചു. പാലിച്ചിയടുക്കം തൊട്ടിയിലെ ടി.നാരായണി (85) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. പ്രായധിക്യത്തെ തുടർന്നുള്ള അസുഖത്തെ തുടർന്നു കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇളയ അനുജൻ ടി.ശ്രീധരൻ കഴിഞ്ഞ മാസം 25നാണ് മരിച്ചത്. അങ്കണവാടി ഹെൽപ്പറായിരുന്നു നാരായണി. ഭർത്താവ്: പരതേനായ ടി.രാമൻ. മക്കൾ: ടി.ശൈലജ (കപ്പണയടുക്കം), ടി.ശാരദ, ടി.കരുണാകരൻ (ഓട്ടോറിക്ഷ ഡ്രൈവർ), ടി.രമേശൻ, ടി.രാജേഷ് (ഇരുവരും കോഴിക്കോട് ), ടി.ഉമേശൻ. മരുമക്കൾ: നാരായണൻ (കപ്പണയടുക്കം) പി.പി.ബിന്ദു (അങ്കണവാടി …

ജലാശയത്തില്‍ ഇറങ്ങി റീല്‍സ്, ചിത്രീകരണത്തിനിടെ സഹോദരങ്ങളടക്കം അഞ്ചുപേര്‍ മുങ്ങിമരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു. സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമിന്റെ റിസര്‍വോയറില്‍ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. മുഷീറാബാദ് സ്വദേശികളായ ധനുഷ്(20) സഹോദരന്‍ ലോഹിത്(17) ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍(17) കൈറാത്ബാദ് സ്വദേശി ജതിന്‍(17) സഹില്‍(19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കെ.മൃഗംങ്ക്(17) മുഹമ്മദ് ഇബ്രാഹിം(20) എന്നിവര്‍ രക്ഷപ്പെട്ടു.ശനിയാഴ്ച രാവിലെയാണ് സംഭവം. മൂന്ന് ഇരുചക്രവാഹനങ്ങളിലായി ഏഴംഗസംഘം ജലാശയത്തിലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യം കരയിലിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച സംഘം പിന്നീട് വെള്ളത്തിലിറങ്ങുകയായിരുന്നു. പിന്നാലെ റീല്‍സ് ചിത്രീകരിക്കാനായി കൂടുതല്‍ …

പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി വധം; മന്ത്രവാദിനി ജിന്നുമ്മയുടെ സംഘത്തില്‍ പെട്ട രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന

കാസര്‍കോട്: പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി വധവുമായി ബന്ധപ്പെട്ട് മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീനയുടെ സംഘത്തില്‍പ്പെട്ടവരെ ചോദ്യം ചെയ്തതിന് പിന്നാലെ രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. ജിന്നുമ്മയുമായി ബന്ധമുള്ള ചിലര്‍ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദ്യം ഉണ്ടാക്കിയതായി ഡിവൈ എസ് പി കെജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.പൂച്ചക്കാട് സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍, മകന്‍ ഷമ്മാസ് എന്നിവരേയും അന്വേഷണം സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. മൗവ്വല്‍ സ്വദേശി റാബിയ, മക്കളായ ഉവൈസ്, റയീസ് എന്നിവരെ ചോദ്യം …

ശബരിമല മകരവിളക്ക്; അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ടു

പത്തനംതിട്ട: ശബരിമല മകര വിളക്ക് മഹോല്‍സവത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്രയോടെ സന്നിധാനത്തിലേക്ക് പുറപ്പെട്ടു. ഘോഷയാത്രയ്ക്ക് വഴിനീളെ ഭക്തജനങ്ങള്‍ വന്‍ സ്വീകരണം നല്‍കുന്നു. ഘോഷയാത്ര ഞായറാഴ്ച വൈകീട്ട് അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ വിശ്രമിക്കും. തിങ്കളാഴ്ച ളാഹ സത്രത്തില്‍ നിന്ന് രാവിലെ പുറപ്പെടുന്ന ഘേഷയാത്ര കാനന പാതയിലൂടെ വൈകീട്ട് ആറുമണിക്ക് ശരംകുത്തിയാലിലെത്തും. ശരംകുത്തിയാലില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തിലേക്ക് ആനയിക്കും. ചൊവ്വാഴ്ച വൈകീട്ടാണ് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കുക. …

കാക്കന്‍ചാലില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി

പയ്യന്നൂര്‍: കാക്കന്‍ചാലില്‍ സ്വകാര്യ ബസ് ഓട്ടോയിലും സ്‌കൂട്ടിയിലും ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പയ്യന്നൂരില്‍ നിന്ന് പുളിങ്ങോത്തേക്ക് പോവുകയായിരുന്ന ഐഷാനി ബസ് ആണ് അപകടത്തില്‍പെട്ടത്. സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് വരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്കാണ് ആദ്യം ബസ് ഇടിച്ചത്. തുടര്‍ന്ന് സ്‌കൂട്ടറിലും പിന്നീട് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് വ്യാപാരസ്ഥാപനത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാര്‍ …

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 8 പേര്‍ക്കെതിരെ പരാതി

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതി. അയല്‍വാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഇവര്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് 36 കാരിയുടെ പരാതി. സംഭവത്തില്‍ പൊലീസ് മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവച്ചുവെന്നും പരാതിയില്‍ പറയുന്നു. പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയുമാണ് പീഡനത്തിന് ഇരയാക്കിയത്. 15 പവന്‍ സ്വര്‍ണവും കവര്‍ന്നതായും പരാതിയുണ്ട്. മാനസിക വെല്ലുവിളിലുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ പലതവണ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടതോടെ …

മൗലവി ഗ്രൂപ്പ് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും ഡയരക്ടറുമായ എന്‍എം കറമുള്ള ഹാജി അന്തരിച്ചു

കാസര്‍കോട്: കേരളത്തിലങ്ങോളമിങ്ങോളമുള്ള മൗലവി ബുക്ക്സ്റ്റാള്‍, ഉടമയും ദീനി സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ എന്‍എം കറമുള്ള ഹാജി അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഖബറടക്കം രാത്രി എട്ട് മാലിക് ദീനാര്‍ ഖബര്‍സ്ഥാനില്‍ നടക്കും. കാസര്‍കോട് ടൗണ്‍ മുബാറക് മസ്ജിദ് ജനറല്‍ സെക്രട്ടറിയും മലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെയും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെയും മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്. തെരുവത്ത് ജുമാ മസ്ജിദ്, പുതിയ ബസ് …

മാലക്കല്ലില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: തെലുങ്കാന സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. നാലു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കാഞ്ഞങ്ങാട് ജില്ലാപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 11 മണിയോടെ സംസ്ഥാന പാതയില്‍ മാലക്കല്ല് കെയല്‍വെല്‍ ആശുപത്രിക്ക് സമീപമാണ് അപകടം. കാര്‍ ഓടിച്ച ആള്‍ ഉറങ്ങി പോയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയതാണെന്നാണ് കരുതുന്നത്. റോഡരികിലേക്കാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരത്തെ തുടര്‍ന്ന് രാജപുരം പൊലീസ് സ്ഥലത്തെത്തി. പരപ്പ എടത്തോട് കോളിയാര്‍ കയറ്റത്തില്‍ …

മകള്‍ ഒളിച്ചോടിപ്പോയി പത്തുവര്‍ഷം കഴിഞ്ഞിട്ടും പക തീര്‍ന്നില്ല; മകളുടെ മകളെയും മരുമകന്റെ മാതാവിനെയും കൊലപ്പെടുത്തി, പ്രതികള്‍ ഒളിവില്‍

ലക്‌നൗ: മകള്‍ പത്തുവര്‍ഷം മുന്‍പ് ഒളിച്ചോടി വിവാഹിതരായതിന്റെ പകയില്‍ ഇരട്ടക്കൊല. മകളുടെ മകളെയും മരുമകന്റെ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുധാന്‍ ജില്ലയിലാണു സംഭവം. ഗീത ദേവി (55), കല്‍പ്പന (മൂന്ന്) എന്നിവരാണ് വെള്ളിയാഴ്ച രാത്രി ഉറക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ആശ ദേവിയുടെ പിതാവ് പ്രേംപാലിനെയും മകനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗീത ദേവിയുടെ ഭര്‍ത്താവ് രാംനാഥ് ജോലിക്കായി പോയ സമയത്താണ് കൊല നടന്നത്. രാംനാഥിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും …

പറമ്പില്‍ ജോലിചെയ്യുന്നതിനിടെ തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു

കാസര്‍കോട്: ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ചിറ്റാരിക്കാല്‍ തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണി (62) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭര്‍ത്താവ്: കുഞ്ഞമ്പു. മക്കള്‍: രഘു, മനോജ്. മരുമക്കള്‍: ശോഭ, സിനു. സഹോദരങ്ങള്‍: കണ്ണന്‍, …

പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്തു കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍ നിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ പിസ്തയുടെ തൊലിയുടെ ബാക്കി ഭാഗം തൊണ്ടയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രശ്‌നമില്ലെന്ന് കണ്ട് ഡോക്ടര്‍ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ശ്വാസം …

പുലര്‍ച്ചെ വലിയ ശബ്ദമുണ്ടാക്കി ഭീതി പരത്തി ബൈക്കോട്ടം; കുമ്പളയില്‍ ഒരു ബൈക്ക് കൂടി പൊലീസ് പിടിച്ചെടുത്തു

കാസര്‍കോട്: നാട്ടുകാരെ ഭീതിയിലാഴ്ത്തിക്കൊണ്ട് ബൈക്കോട്ടം പതിവാക്കിയ ഒരാള്‍ കൂടി കുമ്പളയില്‍ പിടിയില്‍. മുജിമുടി ദേവീനഗര്‍ സ്വദേശി ഹരികൃഷ്ണ(19)നാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ സീതാംഗോളിയില്‍ നിന്ന് കുമ്പളയിലേക്ക് വലിയ ശബ്ദമുണ്ടാക്കി കുതിച്ചുപായുകയായിരുന്നു ബൈക്ക്. എസ്‌ഐ കെ ശ്രീജേഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബൈക്ക് പിടിച്ചെടുത്തത്.നമ്പര്‍ പ്ലേറ്റും സൈലന്‍സറിലെ മഫ്ളറും ഊരിവച്ച് വലിയ ശബ്ദമുണ്ടാക്കിയാണ് യുവാക്കളുടെ സഞ്ചാരം. പിടിയിലായ യുവാവിനെ അറസ്റ്റുചെയ്തു വിട്ടയച്ചു. കഴിഞ്ഞദിവസം സമാനമായ കേസില്‍ രണ്ടുപേരെ കുമ്പള പൊലീസ് പിടികൂടിയിരുന്നു. മൊഗ്രാല്‍പുത്തൂര്‍, ചൗക്കിയിലെ …

കേണമംഗലം കഴകം പെരുങ്കളിയാട്ടം; 700 കലാകാരികള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഇന്ന്

കാസര്‍കോട്: നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടംവിവിധ കല സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ധനുമാസത്തിലെ തിരുവാതിരയെ വരവേറ്റുകൊണ്ട് ഞായറാഴ്ച വൈകുന്നേരം 6.30 നു 700 കലാകാരികള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കളി അരങ്ങേറും. പള്ളിക്കര അമ്പലമൈതാനിയിലാണ് പരിപാടി. ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് പ്രതീക്ഷയോടെയാണ് തിരുവാതിര അരങ്ങിലെത്തിക്കുന്നത്. 22 സ്ഥലങ്ങളിലായി കഴിഞ്ഞ മൂന്നുമാസം തിരുവാതിരകളി പരിശീലിപ്പിച്ചു. കെ.ജയശ്രീ, മായ കൈലാസ് നാഥ് എന്നീ നൃത്താധ്യാപികമാരുടെ ശിക്ഷണത്തിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ആറുമുതല്‍ 70 വയസ്സുവരെയുള്ള 700 …