5 വര്‍ഷമായി ലിവിങ് ടുഗതര്‍; വിവാഹത്തിന് നിര്‍ബന്ധിച്ച 30 കാരിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എട്ടുമാസം, ഫ്രിഡ്ജ് ഓഫായത് വിനയായി

ഭോപ്പാല്‍: വിവാഹത്തിനു നിര്‍ബന്ധിച്ച സ്ത്രീയെ കൊല ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് 8 മാസത്തോളം. സംഭവം പുറത്തറിഞ്ഞത് ഫ്രിഡ്ജ് ഓഫായി ദുര്‍ഗന്ധം പുറത്ത് വമിച്ചപ്പോള്‍. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. വെള്ളിയാഴ്ചയാണ് വീട്ടുടമസ്ഥന്റെ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയത്. കഴുത്തിലൂടെ ആഭരണത്തോടൊപ്പം വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു അഴുകിയ ശരീരം. സ്ത്രീയുടെ ശരീരത്തില്‍ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു. പിങ്കി പ്രജാപതി എന്നു പേരുള്ള മുപ്പത് വയസുകാരിയാണ് മരിച്ചത്. പ്രതി സഞ്ജയ് പാട്ടിദാര്‍ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്.
2023 ജൂണിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഇരുവരും കഴിഞ്ഞ 5 വര്‍ഷമായി ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ജൂണിലാണ് വാടകവീട് എടുത്ത് താമസം ആരംഭിച്ചത്.
ഇന്‍ഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
നേരത്തെ വിവാഹിതനായ പ്രതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതി തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 2023 ല്‍ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങള്‍ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് സാധനങ്ങള്‍ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വീട് വാടകയ്ക്ക് ചോദിച്ച് ഒരാള്‍ എത്തിയപ്പോള്‍ ഈ മുറികള്‍ തുറന്നു കാണിക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയപ്പോള്‍ റഫ്രിജറേറ്റര്‍ പ്രവര്‍ത്തനം നിലക്കുകയും ചെയ്തതോടെയാണ് ദുര്‍ഗന്ധം ആരംഭിച്ചതും സംഭവം പുറത്തറിയുന്നതും. ഫ്രിഡ്ജില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടുടമയുടെ പരിശോധനയില്‍ മൃതദേഹം കണ്ടെടുക്കുകായിരുന്നു. അങ്ങനെ അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ദേവാസ് പൊലീസ് സൂപ്രണ്ട് പുനീത് ഗെഹ്ലോട്ട് പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page