തിരുവനന്തപുരം: അവിഹിതബന്ധം സംശയിച്ച് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സാജന്‍ ആണ് കൊല്ലപ്പെട്ടത്. കരകുളം ഏണിക്കര നെടുമ്പാറയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് സാജന്റെ അയല്‍വാസി ഉള്‍പ്പെടെ മൂന്നുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെടുമങ്ങാട് ഏണിക്കര നെടുമ്പാറയില്‍ സാജന് നേരെ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കുത്തേറ്റ് മാരകമായി പരിക്കേറ്റ സാജനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സാജന്റെ അയല്‍വാസിയായ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിതിന്റെ ഭാര്യയുമായി സാജന് അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് കൂട്ടുനിന്ന ജിതിന്റെ അളിയന്‍ രതീഷ്(37), ബന്ധു പരുത്തിക്കുഴി സ്വദേശി മഹേഷ് എന്നിവര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.