കാസര്‍കോട്: മുള്ളേരിയ ലയണ്‍സ് ക്ലബ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘ഹലോ പേരന്റ്’ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി സികെ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ജേസീസ് ഇന്റര്‍ നാഷണല്‍ ട്രൈനര്‍ വി വേണുഗോപാല്‍ ക്ലാസ്സെടുത്തു. ലയണ്‍സ് സേവന വാരാഘോഷത്തിന്റെ ഭാഗമായായിരുന്നു പരിപാടി. പിടിഎ പ്രസിഡണ്ട് പി സതീഷ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ അബ്ദുള്ള തോട്ടം, വൈസ് ചെയര്‍മാന്‍ മോഹനന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ലീലാവതി, ലയണ്‍സ് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറിമാരായ ഷാഫി ചൂരിപ്പള്ളം, കെ രാജലക്ഷ്മി, സെക്രട്ടറി എം വി അനില്‍കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് ഗണേഷ പി നന്ദി പ്രസംഗിച്ചു. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ആയിഷത്ത് ഹിബയെ അനുമോദിച്ചു.